Quantcast

‘നിങ്ങളെനിക്ക് കുടുംബവും വീടുമായിരുന്നു’; രാജിക്ക് പിന്നാലെ വൈകാരിക കുറിപ്പുമായി വുകോമാനോവിച്ച്

MediaOne Logo

Sports Desk

  • Updated:

    2024-05-04 18:08:04.0

Published:

4 May 2024 1:54 PM GMT

Ivan Vukomanović
X

കേരള ബ്ലാസ്റ്റേഴ്സ് പരിശീലക സ്ഥാനം രാജിവെച്ചതിന് പിന്നാലെ ഇൻസ്റ്റ ഗ്രാമിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഇവാൻ വുകോമാനോവിച്ച്. 2021 ൽ ക്ലബ്ബിനൊപ്പം ചേർന്ന സെർബിയക്കാരനായ വുകോമാനോവിച്ച് ക്ലബിനൊപ്പം ചരിത്രനേട്ടങ്ങൾ കൈവരിച്ച ശേഷമാണ് പടിയിറങ്ങുന്നത്. തുടർച്ചയായി മൂന്ന് തവണ ടീമിനെ പ്ലേഓഫിൽ എത്തിച്ച ഇവാന് ആദ്യ സീസണിൽ തന്നെ ടീമിനെ ഫൈനലിൽ എത്തിക്കാനും സാധിച്ചിരുന്നു. 2021 -22 സീസണിൽ ക്ലബ്ബിന്റെ ചരിത്രത്തിൽ ഒരു സീസണിലെ ഉയർന്ന പോയിൻ്റ്, ഏറ്റവും കൂടുതൽ ഗോളുകൾ എന്നീ നേട്ടങ്ങളും വുകുമാനോവിച്ച് സ്വന്തമാക്കിയിരുന്നു.

വുകുമാനോവിച്ച് പങ്കുവെച്ച പോസ്റ്റ്:

‘‘പ്രിയപ്പെട്ട കേരളമേ...

കണ്ണുനനയാതെയും വൈകാരികമാകാതെയും ഈ വാക്കുകൾ എഴുതുകയെന്നത് കഠിനമാണ്. ജീവിതത്തിൽ മുന്നോട്ട് പോകുന്നതിനായി നമുക്ക് ചിലപ്പോൾ ചില തീരുമാനമെടുക്കേണ്ടി വരും. എന്നെ സംബന്ധിച്ചും ക്ലബിനെ സംബന്ധിച്ചും രാജിവെക്കാനുള്ള തീരുമാനം കഠിനമായിരുന്നു.

കേരളത്തിലെത്തിയ നിമിഷം മുതൽ ബഹുമാനവും പിന്തുണയും സ്നേഹവും നന്ദിയും അനുഭവിച്ചു. പെട്ടെന്ന് തന്നെ ഈ പ്രദേശവുമായും നഗരവുമായും ജനങ്ങളുമായും ഹൃദയബന്ധമുണ്ടായി.

എന്റെ ഹൃദയത്തിലും മനസ്സിലും സന്തോഷം നിറഞ്ഞു

ഇത് വീടാണെന്ന് തോന്നി

ഞാൻ സ്വീകരിക്കപ്പെട്ടതായി തോന്നി

ഈ പരിസ്ഥിതിയോടും സമൂഹഹത്തോടും ഇണങ്ങിച്ചേർന്നതായി എനിക്ക് തോന്നി

എന്റെ കുടുംബത്തിൽ നിന്നും ഏറെ അകലയായിട്ടും ഞാനൊരിക്കലും ഏകനായിരുന്നില്ല.

നിങ്ങളെനിക്ക് കുടുംബവും വീടുമായി മാറി’’

പോസ്റ്റിന്റെ പൂർണരൂപം:


TAGS :

Next Story