Quantcast

ഐ.പി.എല്‍ ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ നടക്കുമെന്ന് ഗവാസ്‌കര്‍

മണ്‍സൂണ്‍ മഴ സജീവമായ സെപ്തംബറില്‍ ഐ.പി.എല്‍ ഇന്ത്യയില്‍ നടത്തുക പ്രായോഗികമല്ല. ഇന്ത്യയേക്കാള്‍ ശ്രീലങ്കക്കോ യു.എ.ഇക്കോ ആണ് കൂടുതല്‍ സാധ്യത...

MediaOne Logo

  • Published:

    13 Jun 2020 3:37 PM GMT

ഐ.പി.എല്‍ ശ്രീലങ്കയിലേക്ക് മാറ്റിയാല്‍ നടക്കുമെന്ന് ഗവാസ്‌കര്‍
X

കോവിഡിനെ തുടര്‍ന്ന് ലോകമാകെയുള്ള കായിക മത്സരങ്ങള്‍ അനിശ്ചിതത്വത്തിലായ കൂട്ടത്തില്‍ ഐ.പി.എല്ലും അവതാളത്തിലായിരുന്നു. ഐ.പി.എല്‍ നടത്താന്‍ സാധ്യമായതെല്ലാം ചെയ്യുമെന്ന് ബി.സി.സി.ഐ പ്രസിഡന്റ് ഗാംഗുലിയുടെ പ്രഖ്യാപിച്ചെങ്കിലും ഇപ്പോഴും അതിനുള്ള വഴി തെളിഞ്ഞിട്ടില്ല. ഇക്കൊല്ലം ഐ.പി.എല്‍ നടത്താനുള്ള പുതിയൊരു മാര്‍ഗ്ഗം നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം സുനില്‍ ഗവാസ്‌കര്‍.

ഐ.പി.എല്‍ വേദി ശ്രീലങ്കയിലേക്ക് മാറ്റാന്‍ തയ്യാറായാല്‍ ഏറ്റവും അടുത്ത് സെപ്തംബറില്‍ പോലും നടത്താനായേക്കുമെന്നാണ് ഗവാസ്‌കര്‍ പറഞ്ഞത്. ആസ്‌ട്രേലിയയിലെ കോവിഡ് പ്രതിസന്ധിക്ക് അയവ് വന്നാല്‍ പോലും അവര്‍ ഐ.പി.എല്ലിനേക്കാള്‍ ടി20 ലോകകപ്പിനാകും മുന്‍തൂക്കം നല്‍കുകയെന്നും അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. ആജ് തക്കിനോടായിരുന്നു സുനില്‍ ഗവാസ്‌കറുടെ പ്രതികരണങ്ങള്‍.

ये भी पà¥�ें- അടച്ചിട്ട സ്റ്റേഡിയത്തിലായാലും ഐ.പി.എല്‍ നടത്തുമെന്ന് ഗാംഗുലി

ടി20 ലോകകപ്പ് നടത്താന്‍ ഐ.സി.സി തീരുമാനിച്ചാല്‍ ഐ.പി.എല്‍ നടത്തിപ്പ് അവതാളത്തിലാകും. ഒക്ടോബറോടെ കായികമത്സരങ്ങള്‍ നടത്താവുന്ന നിലയിലേക്ക് ആസ്‌ട്രേലിയ മാറുന്നുവെന്ന സൂചനകള്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ തന്നെ നല്‍കിയിരുന്നു. നാലിലൊന്ന് കാണികളോടെ കായിക മത്സരങ്ങള്‍ നടത്താമെന്നാണ് ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ അറിയിച്ചത്.

'ആസ്‌ട്രേലിയന്‍ സര്‍ക്കാരിന്റെ പുതിയ നിര്‍ദേശങ്ങള്‍ പുറത്തുവന്നതോടെ ഒക്ടോബറില്‍ ടി20 ലോകകപ്പ് നടക്കാനുള്ള സാധ്യത ഏറിയിരിക്കുകയാണ്. മൂന്ന് ആഴ്ച്ച മുമ്പ് തന്നെ ടീമുകള്‍ക്ക് ആസ്‌ട്രേലിയയിലെത്താനാകും. 14 ദിവസത്തെ ക്വാറന്റീനും ഏഴ് ദിവസത്തെ പരിശീലന മത്സരങ്ങളും അതിന് ശേഷം നടത്താന്‍ അവസരം ലഭിക്കുകയും ചെയ്യും' കോവിഡിന് ശേഷമുള്ള ക്രിക്കറ്റിനെക്കുറിച്ച് ഗവാസ്‌കര്‍ സൂചന നല്‍കുന്നു.

ये भी पà¥�ें- ഐ.പി.എല്‍ ശ്രീലങ്കയിലേക്ക് മാറ്റുമെന്ന് സൂചനകള്‍; സന്നധത അറിയിച്ച് ലങ്കന്‍ ക്രിക്കറ്റ് ബോര്‍ഡ്  

സെപ്തംബറില്‍ ഐ.പി.എല്‍ ഇന്ത്യയില്‍ നടത്തുക പ്രായോഗികമല്ലെന്നാണ് ഗവാസ്‌കര്‍ നീരിക്ഷിക്കുന്നത്. മണ്‍സൂണാണ് അതിന്റെ കാരണമായി അദ്ദേഹം ചൂണ്ടിക്കാണിക്കുന്നത്. സെപ്തംബറിലോ ഒക്ടോബറിലോ ശ്രീലങ്കയോ യു.എ.ഇയോ ആണ് കൂടുതല്‍ പ്രായോഗികമായ വേദി. ടീമുകള്‍ തമ്മില്‍ ഓരോ മത്സരങ്ങളെന്ന രീതിയിലേക്ക് മാറ്റി ടൂര്‍ണ്ണമെന്റിന്റെ ദൈര്‍ഘ്യം കുറക്കാവുന്നതാണ്. കോവിഡിന് ശേഷമുള്ള കായികരംഗം തീര്‍ത്തും വ്യത്യസ്തമാകുമെന്ന് ഗവാസ്‌കറും സമ്മതിക്കുന്നുണ്ട്. പ്രത്യേകിച്ചും കാണികളെ ഒഴിവാക്കിക്കൊണ്ടുള്ള മത്സരങ്ങള്‍.

TAGS :

Next Story