Quantcast

വന്ദേഭാരത് വിമാന സര്‍വീസ്; യാത്രക്കാരെ നിര്‍ബന്ധിച്ച് ബിസിനസ് ക്ലാസ് ടിക്കറ്റെടുപ്പിക്കുന്നുവെന്ന പരാതി വ്യാപകം

എംബസിയില്‍ നിന്നും ഇക്കോണമി ക്ലാസില്‍ യാത്രാനുമതി ലഭിച്ച പലരെയും ടിക്കറ്റെടുക്കാന്‍ ചെല്ലുമ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ നിര്‍ബന്ധിച്ച് ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുപ്പിക്കുന്നതായാണ് പരാതി

MediaOne Logo

Web Desk

  • Published:

    13 Jun 2020 10:08 PM GMT

വന്ദേഭാരത് വിമാന സര്‍വീസ്; യാത്രക്കാരെ നിര്‍ബന്ധിച്ച്  ബിസിനസ് ക്ലാസ് ടിക്കറ്റെടുപ്പിക്കുന്നുവെന്ന പരാതി വ്യാപകം
X

സൗദിയില്‍ നിന്നുള്ള വന്ദേഭാരത് വിമാന സര്‍വീസുകളില്‍ യാത്രാനുമതി ലഭിച്ച് ടിക്കറ്റിനായി എയര്‍ ഇന്ത്യയെ സമീപിക്കുന്നവര്‍ക്ക് നേരിടേണ്ടി വരുന്നത് കടുത്ത പ്രയാസങ്ങളെന്ന് അനുഭവസ്ഥര്‍ പറയുന്നു. എംബസിയില്‍ നിന്നും ഇക്കോണമി ക്ലാസില്‍ യാത്രാനുമതി ലഭിച്ച പലരെയും ടിക്കറ്റെടുക്കാന്‍ ചെല്ലുമ്പോള്‍ എയര്‍ ഇന്ത്യാ അധികൃതര്‍ നിര്‍ബന്ധിച്ച് ബിസിനസ് ക്ലാസില്‍ ടിക്കറ്റെടുപ്പിക്കുന്നതായാണ് പരാതി. ഇക്കോണമി നിരക്കിനേക്കാള്‍ രണ്ടിരട്ടി അധിക തുകയാണ് ബിസിനസ്സ് ക്ലാസിന് ഈടാക്കുന്നത്.

രാജ്യത്ത് നിന്നുള്ള വന്ദേഭാരത് വിമാന സര്‍വീസുകളെ കുറിച്ച് വ്യാപക പരാതികളാണ് നിരന്തരം ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. എംബസിയില്‍ നിന്നും വിളി വന്ന് ടിക്കറ്റെടുക്കാന്‍ ചെല്ലുന്നതോടെ കഷ്ടത ആരംഭിക്കുകയാണ്. ഇക്കോണമി ക്ലാസില്‍ അവസരം ലഭിച്ചവര്‍ ടിക്കറ്റിനായി സമീപിക്കുമ്പോള്‍ അധികൃതര്‍ അവസരം മുതലാക്കി ചൂഷണം ചെയ്യുന്നതായും യാത്രക്കാര്‍ ആരോപിക്കുന്നു. ഇന്ന് യാത്രയായ ദമ്മാം കോഴിക്കോട് സര്‍വീസില്‍ 903 റിയാല്‍ ഏകദേശം 18000 രൂപ ഇക്കോണമി ക്ലാസിന് ഈടാക്കിയപ്പോള്‍ ബിസിനസ് ക്ലാസില്‍ 2608 റിയാല്‍ 51000 രൂപയാണ് നിരക്കായി ഈടാക്കിയത്.

TAGS :

Next Story