Quantcast

ഈ ലക്ഷണങ്ങൾ നിങ്ങള്‍ക്കുണ്ടോ? ചിലപ്പോള്‍ പ്രമേഹമാകാം

2017-ലെ കണക്കുപ്രകാരം 72 മില്യൺ ഇന്ത്യക്കാർ പ്രമേഹബാധിതരാണ്

MediaOne Logo

  • Published:

    16 Nov 2020 6:43 AM GMT

ഈ ലക്ഷണങ്ങൾ നിങ്ങള്‍ക്കുണ്ടോ? ചിലപ്പോള്‍ പ്രമേഹമാകാം
X

പ്രമേഹം വളർന്നുവരുന്ന ഒരു ആഗോള മാരകരോഗമാണ്. പ്രധാനപ്പെട്ട ഒരു ജീവിതശൈലീ രോഗമായ ഇതിനെ സാധാരണക്കാർ 'ഷുഗർ' എന്ന് വിളിക്കാറുണ്ട്. 2017-ലെ കണക്കുപ്രകാരം 72 മില്യൺ ഇന്ത്യക്കാർ പ്രമേഹബാധിതരാണ്. രോഗബാധിതരിൽ 40 ശതമാനവും ഇന്ത്യയിലാണെന്നതാണ് യാഥാർത്ഥ്യം. കേരളത്തെ പ്രമേഹത്തിന്‍റെ തലസ്ഥാനം ആയിട്ടാണ് വിശേഷിപ്പിക്കുന്നത്.

പ്രമേഹം കണ്ടു പിടിക്കാൻ താമസിച്ചാൽ പല ബുദ്ധിമുട്ടുകളും ഉണ്ടാകും. ഹൃദയാഘാതത്തിന്‍റെയും പക്ഷാഘാതത്തിന്‍റെയും മുഖ്യമായ ഒരു കാരണം പ്രമേഹമാണ് (No:1 and 2 Killers) അത് പോലെ കാഴ്ച ശക്തി നഷ്ട്ടപ്പെടുന്നു (Diabetic Retinopathy), കിഡ്നി തകരാറുണ്ടാകുന്നു, മുറിവുകൾ ഉണങ്ങാതെ വരുന്നു തുടങ്ങി കുറെ ബുദ്ധിമുട്ടുകൾ രോഗിക്ക് ഉണ്ടാകുന്നു.

ആദ്യമായി എന്താണ് പ്രമേഹം എന്ന് പറയാം?

ഒരു വ്യക്തിക്ക് രക്തത്തിൽ ഗ്ലൂക്കൊസിന്‍റെ അളവ് കൂടിയ അവസ്ഥക്കാണ് പ്രമേഹം എന്നു പറയുന്നത്. ശരീരപ്രവർത്തനത്തിന് ആവശ്യമായ ഊർജ്ജം ലഭിക്കുന്നത് നാം നിത്യേന കഴിക്കുന്ന ആഹാരത്തിലെ അന്നജത്തിൽ നിന്നാണ്. ഭക്ഷണം ദഹിക്കുന്നതോടെ അന്നജം ഗ്ളൂക്കോസ് ആയി മാറി രക്തത്തിൽ കലരുന്നു. രക്തത്തിൽ കലർന്ന ഗ്ലൂക്കോസിനെ ശരീരത്തിന്‍റെ ആവശ്യമുള്ള വിധത്തിൽ എത്തിക്കണമെങ്കിൽ ഇൻസുലിൻ എന്ന ഹോർമോണിന്റെ സഹായം ആവശ്യമാണ്‌. ഇത് കുറവ് വരുമ്പോഴാണ് പ്രമേഹം ഉണ്ടാകുന്നത്.

പ്രമേഹത്തിന്‍റെ ആദ്യ ലക്ഷണങ്ങൾ നമ്മൾ ഓർത്തു വെക്കേണ്ടതാണ്..ആദ്യം കണ്ടുപിടിച്ചാൽ മറ്റു ബുദ്ധിമുട്ടിലേക്ക് പോകാതെ തടയാനായി കഴിയും.

കടപ്പാട്: ഡോ.ഡാനിഷ് സലിം

TAGS :

Next Story