Quantcast

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്; ഇതാ ചില നാടന്‍ പൊടിക്കൈകള്‍

ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം

MediaOne Logo

  • Published:

    18 Nov 2020 6:20 AM GMT

ചര്‍മത്തിന് ദോഷം ചെയ്യാത്ത ബ്ലീച്ച്; ഇതാ ചില നാടന്‍ പൊടിക്കൈകള്‍
X

നിറം വര്‍ദ്ധിപ്പിക്കുന്നതിനായി ബ്ലീച്ച് ചെയ്യാത്തവര്‍ ചുരുക്കമായിരിക്കും. വീട്ടിലും ബ്യൂട്ടിപാര്‍ലറിലുമൊക്കെ പോയി ബ്ലീച്ച് ചെയ്യുന്നവരുണ്ട്. എന്നാല്‍ വിപണിയില്‍ കിട്ടുന്ന ബ്ലീച്ചുകളെല്ലാം കെമിക്കല്‍ ചേര്‍ന്നവയാണ്. ഇവ പെട്ടെന്ന് ഫലം വരുമെങ്കിലും ചര്‍മത്തിന് വളരെയധികം ദോഷം ചെയ്യും. പാര്‍ശ്വഫലങ്ങളില്ലാത്ത ബ്ലീച്ച് വീട്ടില്‍ തന്നെ ഉണ്ടാക്കാവുന്നതേയുള്ളൂ.

  • രണ്ട് ചെറുനാരങ്ങയുടെ നീരും കുക്കുമ്പര്‍ വട്ടത്തില്‍ മുറിച്ചതും നാല് സ്പൂണ്‍ കടലമാവും ഏതെങ്കിലും സിട്രസ് പഴത്തിന്‍റെ ജ്യൂസും ചേര്‍ത്ത് ബ്ലീച്ച് ഉണ്ടാക്കാം.

  • ഓറഞ്ച് തൊലി ഉണക്കി പൊടിച്ച് പാലില്‍ ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടാം.

  • ‌തക്കാളി പേസ്റ്റും ചെറുനാരങ്ങ ജ്യൂസും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടുന്നതും നല്ലതാണ്.

  • ‌നാരങ്ങ നീരില്‍ അല്‍പം പാല്‍പ്പാട ചേര്‍ത്താല്‍ മികച്ച ബ്ലീച്ചിങ് ക്രീമായി. കറുത്ത പാടുകള്‍ മാറ്റി നിറം വര്‍ദ്ധിപ്പിക്കാന്‍ ഉത്തമം.

  • മഞ്ഞള്‍പ്പൊടിയും ചെറുനാരങ്ങാനീരും റോസ് വാട്ടറും യോജിപ്പിച്ച് മുഖത്ത് പുരട്ടാം. ഉണങ്ങിയാല്‍ ചെറുചൂടുവെള്ള ത്തില്‍ കഴുകാം.

  • ‌‌വെള്ളരിക്കയും ചെറുനാരങ്ങയും ധാന്യമാവും ചേര്‍ത്ത് പുരട്ടാം.

  • തക്കാളിയും തൈരും ഓട്‌സും ചേര്‍ത്ത് പേസ്റ്റാക്കിയെടുക്കുക. 20 മിനിട്ട് മുഖത്ത് വയ്ക്കണം.

  • ‌പാലും തേനും ചെറുനാരങ്ങനീരും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

  • ഉരുളക്കിഴങ്ങ് പേസ്റ്റ് മികച്ച ബ്ലീച്ചാണ്. 20 മിനിട്ട് വച്ച് കഴുകിയാല്‍ മുഖം വൃത്തിയാകും

  • മുട്ടയുടെ വെള്ളയില്‍ ഒരു സ്പൂണ്‍ പഞ്ചസാര, അര ടീസ്പൂണ്‍ ചോളപ്പൊടി എന്നിവ ചേര്‍ത്ത് പേസ്റ്റാക്കുക. മുഖത്തെ രോമങ്ങള്‍ ഇല്ലാതാക്കി മുഖം ക്ലീനാക്കും. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും ചെയ്യണം.

  • വെള്ളക്കടല പൊടിയും അല്‍പം പാലും അര ടീസ്പൂണ്‍ മില്‍ക് ക്രീമും ചേര്‍ത്ത് ഫേസ് ബ്ലീച്ച് ഉണ്ടാക്കാം.

TAGS :

Next Story