Quantcast

രണ്ടേമുക്കാൽ ലക്ഷം രൂപക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ; ആശ്വാസമായി കോഴിക്കോട് ഇഖ്റഅ് ആശുപത്രി

സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൌജന്യമായും ശസ്ത്രക്രിയ നടത്തുന്നു

MediaOne Logo

  • Published:

    20 Nov 2020 2:51 AM GMT

രണ്ടേമുക്കാൽ ലക്ഷം രൂപക്ക് വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ; ആശ്വാസമായി കോഴിക്കോട് ഇഖ്റഅ് ആശുപത്രി
X

രണ്ടേമുക്കാൽ ലക്ഷം രൂപ ചെലവിൽ വൃക്ക മാറ്റിവെക്കൽ ശസ്ത്രക്രിയ നടത്തി രോഗികൾക്ക് ആശ്വാസമാവുകയാണ് കോഴിക്കോട് ഇഖ്റഅ് ആശുപത്രി. സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് സൌജന്യമായും ശസ്ത്രക്രിയ നടത്തുന്നു. കരൾ മാറ്റിവെക്കല്‍ ശസ്ത്ക്രിയയും വൈകാതെ ആരംഭിക്കും. അവയവ വ്യാപാരം ഉൾപ്പെടെയുള്ള തെറ്റായ പ്രവണതക്കെതിരായ ക്രിയാത്മക പ്രതിരോധം കൂടി ഉയർത്തുകയാണ് ഇഖ്റഅ ആശുപത്രി.

രോഗിയും വൃക്ക ദാതാവും ആശുപത്രിയില്‍ പ്രവേശിക്കുന്നതു മുതല്‍ ഡിസ്ചാര്‍ജ് ചെയ്യുന്നതുവരെ ആകെ ചെലവാകുക രണ്ടേമുക്കാല്‍ ലക്ഷം രൂപയാണ്. തണല്‍ എന്ന ചാരിറ്റബിള്‍ സംഘടനയുമായി ചേര്‍ന്ന് സാമ്പത്തിക ബുദ്ധിമുട്ടുള്ളവര്‍ക്ക് നല്‍കുന്ന സഹായം വേറെ.

ശസ്ത്രക്രിയക്ക് മുമ്പുള്ള പരിശോധനക്ക് പരമാവധി 75000 വരെയാകും. 6 മാസത്തോളം മാസം 10,000 രൂപ വരുന്ന മരുന്നുകളും തടര്‍ന്നുള്ള മാസങ്ങളില്‍ ശരാശരി 3000 രൂപക്കുള്ള മരുന്നു മതിയാകും. ബന്ധുക്കള്‍ വൃക്ക നല്‍കുന്നത് മാത്രമേ അംഗീകരിക്കൂ. അവയവ വ്യാപാരത്തെ തടയിടാന്‍ കൂടിയാണ് ഈ നിബന്ധന.

2016 ലാണ് ആദ്യമായി വൃക്ക മാറ്റിവെക്കല്‍ തുടങ്ങിയത്. ആഴ്ചയില്‍ രണ്ട് ശസ്ത്രക്രിയ എന്ന നിലയില്‍ ഇപ്പോള്‍ നടക്കുന്നു. ഇതുവരെ 225 ശസ്ത്ക്രിയ നടക്കുന്നു. കരള്‍ മാറ്റിവെക്കല്‍ ശസ്ത്രക്രിയ തുടങ്ങാനുള്ള തയ്യാറെടുപ്പിലാണ് ഇഖ്റഅ്. അത് യാഥാര്‍ഥ്യമായാല്‍ 10 ലക്ഷം രൂപയില്‍ താഴെ ചെലവില്‍ കരള്‍ മാറ്റിവെക്കാന്‍ കഴിയും.

TAGS :

Next Story