Quantcast

'ഏറ്റവും വലിയ ദുഃസ്വപ്‌നം യാഥാര്‍ഥ്യമായി, അടുത്തെങ്ങും മാറുമെന്നും തോന്നുന്നില്ല'' ആന്റണി ഫൗസി

സാധാരണ പ്രതിരോധ നടപടികള്‍കൊണ്ട് മാത്രം കോവിഡിനെ ഇല്ലാതാക്കാനാകില്ലെന്നും അതിന് പ്രതിരോധ വാക്‌സിനുകള്‍ തന്നെ വേണമെന്നും, അതും കോടിക്കണക്കിന് യൂണിറ്റ് വേണമെന്നുമാണ് ആന്റണി ഫൗസിയുടെ ഓര്‍മ്മിപ്പിക്കല്‍...

MediaOne Logo

  • Published:

    11 Jun 2020 1:12 PM GMT

ഏറ്റവും വലിയ ദുഃസ്വപ്‌നം യാഥാര്‍ഥ്യമായി, അടുത്തെങ്ങും മാറുമെന്നും തോന്നുന്നില്ല ആന്റണി ഫൗസി
X

അമേരിക്കയിലെ മാത്രമല്ല ലോകത്തെ തന്നെ മുന്‍ നിരയിലുള്ള പകര്‍ച്ച വ്യാധി വിദഗ്ധരില്‍ ഒരാളാണ് ആന്റണി ഫൗസി. കോവിഡിനെ ചൊല്ലിയുള്ള തന്റെ ഏറ്റവും വലിയ ദുഃസ്വപ്‌നം യാഥാര്‍ഥ്യമായിരിക്കുന്നുവെന്നാണ് അദ്ദേഹം പ്രതികരിച്ചിരിക്കുന്നത്. അടുത്തെങ്ങും ഈ മഹാമാരി പിന്‍വലിയുന്ന ലക്ഷണങ്ങളില്ലെന്നും ഫൗസി കൂട്ടിചേര്‍ക്കുന്നു.

ബയോടെക്‌നോളജി ഇന്നോവേഷന്‍ ഓര്‍ഗനൈസേഷന്‍ എന്ന വ്യാവസായിക ഗ്രൂപ്പുമായി ഓണ്‍ലൈനില്‍ നടത്തിയ സംഭാഷണത്തിനിടെയാണ് ഫൗസി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

''കോവിഡില്‍ നിന്നും രക്ഷപ്പെടാനായി മുന്‍കരുതലുകളെടുത്തപ്പോള്‍ സമ്പദ്‌വ്യവസ്ഥകളും കച്ചവടങ്ങളും സമൂഹവുമാണ് ബുദ്ധിമുട്ടിലായത്. കോവിഡ് രോഗികളെക്കൊണ്ട് പലയിടത്തും ആരോഗ്യ സംവിധാനങ്ങള്‍ താറുമാറായി. വൈറസ് തിരിച്ചുവരാനുള്ള അപകട സാധ്യതക്കിടെ പോലും പല രാജ്യങ്ങളും ലോക്ഡൗണ്‍ ഇളവുകള്‍ വരുത്തുകയാണ്''
ആന്റണി ഫൗസി

സാധാരണ പ്രതിരോധ നടപടികള്‍കൊണ്ട് മാത്രം കോവിഡിനെ ഇല്ലാതാക്കാനാകില്ലെന്നും അതിന് പ്രതിരോധ വാക്‌സിനുകള്‍ തന്നെ വേണമെന്നും അതും കോടിക്കണക്കിന് യൂണിറ്റ് വേണമെന്നുമാണ് ആന്റണി ഫൗസിയുടെ ഓര്‍മ്മിപ്പിക്കല്‍. ഇതിന്റെ ഭാഗമായി അമേരിക്കന്‍ സര്‍ക്കാര്‍ ഏറ്റവും സാധ്യതയുള്ള മൂന്ന് കോവിഡ് വാക്‌സിന്‍ പദ്ധതികള്‍ക്ക് വലിയ തോതില്‍ പണം മുടക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. മോഡേണ, ഓക്‌സ്‌ഫോഡ് സര്‍വ്വകലാശാല, അസ്ട്രസെനേക്ക പി.എല്‍.സി എന്നിവരുടെ വാക്‌സിനുകള്‍ക്കാണ് യു.എസ് സഹായം ലഭിക്കുകയെന്നാണ് സൂചന.

അമേരിക്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫേഷ്യസ് ഡിസീസസ് ഡയറക്ടറായ ആന്റണി ഫൗസിയുടെ അഭിപ്രായങ്ങള്‍ കോവിഡിന്റെ തുടക്കം മുതല്‍ വലിയ ശ്രദ്ധയോടെയാണ് ലോകം കേട്ടത്. എന്നാല്‍ കോവിഡ് പ്രതിരോധത്തിന്റെ പലഘട്ടങ്ങളിലും ട്രംപ് സര്‍ക്കാരുമായി ആന്റണി ഫൗസിയുടെ അഭിപ്രായ വ്യത്യാസങ്ങളും പുറത്തുവന്നിരുന്നു. അടുത്തിടെയായി ട്രംപിന്റെ വാര്‍ത്താസമ്മേളനങ്ങളില്‍ 1984 മുതല്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അലര്‍ജി ആന്റ് ഇന്‍ഫേഷ്യസ് ഡിസീസസ് തലവനായ ഫൗസി

TAGS :

Next Story