Quantcast

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് 'വര്‍ധിച്ച ഉത്കണ്ഠ'യെന്ന് അമേരിക്ക

ഏതെങ്കിലും മതവിഭാഗങ്ങളേയോ വിശ്വാസികളേയോ കോവിഡിന്റെ പേരില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നും അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡര്‍...

MediaOne Logo

  • Published:

    11 Jun 2020 9:15 AM GMT

ഇന്ത്യയിലെ മതസ്വാതന്ത്ര്യത്തെക്കുറിച്ച് വര്‍ധിച്ച ഉത്കണ്ഠയെന്ന് അമേരിക്ക
X

ചരിത്രപരമായി ഇന്ത്യ അങ്ങേയറ്റം സഹിഷ്ണുതയും എല്ലാ മതങ്ങളെയും ബഹുമാനിക്കുകയും ചെയ്യുന്ന രാജ്യമാണെങ്കിലും ഇന്ത്യയില്‍ അടുത്തിടെയായി മതസ്വാതന്ത്ര്യം ഹനിക്കപ്പെടുന്നുവെന്നതില്‍ ആശങ്ക രേഖപ്പെടുത്തി ട്രംപ് ഭരണകൂടത്തിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍. അന്താരാഷ്ട്ര മതസ്വാതന്ത്ര്യവിഭാഗം അംബാസഡറായ സാമുവല്‍ ബ്രൗണ്‍ബാക്കിന്റേതാണ് പരാമര്‍ശം. '2019ലെ അന്താരാഷ്ട്ര മത സ്വാതന്ത്ര്യ റിപ്പോര്‍ട്ട്' ബുധനാഴ്ച പുറത്തുവന്നതിന് പിന്നാലെയാണ് ബ്രൗണ്‍ബാക്കിന്റെ ഈ പരാമര്‍ശം.

വിവിധ ലോകരാജ്യങ്ങളിലെ മതസ്വാതന്ത്ര്യത്തിന് വെല്ലുവിളിയായ പ്രശ്‌നങ്ങളാണ് റിപ്പോര്‍ട്ടിലുള്ളത്. യുഎസ് കോണ്‍ഗ്രസ് അംഗീകരിച്ചിട്ടുള്ള ഈ റിപ്പോര്‍ട്ട് സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപെയോ ആണ് പുറത്തുവിട്ടത്. ഈ റിപ്പോര്‍ട്ട് നേരത്തെ തന്നെ ഇന്ത്യ തള്ളിക്കളിഞ്ഞിരുന്നു. രാജ്യത്തെ പൗരന്മാര്‍ക്ക് ഭരണഘടന ഉറപ്പു നല്‍കുന്ന അവകാശങ്ങളെക്കുറിച്ച് വിദേശരാജ്യങ്ങള്‍ക്ക് നിലപാടെടുക്കാനാവില്ലെന്നായിരുന്നു ഇന്ത്യയുടെ പ്രതികരണം.

വിദേശ മാധ്യമപ്രവര്‍ത്തകരുമായി നടത്തിയ ടെലി കോണ്‍ഫറന്‍സ് വഴിയുള്ള വാര്‍ത്താസമ്മേളനത്തിനിടെയാണ് ബ്രൗണ്‍ബാക്കിന്റെ പരാമര്‍ശങ്ങള്‍.

സാമുവല്‍ ബ്രൗണ്‍ബാക്ക്

ജാതി-മത-വര്‍ണ്ണ-വര്‍ഗ്ഗ-ഭാഷ ഭേദമില്ലാതെ മനുഷ്യനെയാണ് കോവിഡ് രോഗം ആക്രമിക്കുന്നതെന്ന് ഒരു ചോദ്യത്തിനുള്ള മറുപടിയായി ബ്രൗണ്‍ ബാക്ക് പറഞ്ഞു. ഏതെങ്കിലും മതവിഭാഗങ്ങളേയോ വിശ്വാസികളേയോ കോവിഡിന്റെ പേരില്‍ ആക്രമിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയം പുറത്തുവിട്ട കണക്ക് അനുസരിച്ച് ഇന്ത്യയില്‍ 7,484 വര്‍ഗീയ ലഹളകളാണ് 2008-2017 കാലയളവില്‍ ഉണ്ടായത്. 1100ലേറെ പേര്‍ ഈ ലഹളകളില്‍ കൊല്ലപ്പെടുകയും ചെയ്തിരുന്നു. യുഎസ് പുറത്തുവിട്ട റിപ്പോര്‍ട്ടിനെ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അമേരിക്കന്‍ ക്രിസ്ത്യന്‍ ഓര്‍ഗനൈസേഷന്‍സ്(FIACONA) അംഗീകരിച്ചിട്ടുണ്ട്.

TAGS :

Next Story