Quantcast

ഓര്‍ഡര്‍ ചെയ്തത് വ്യായാമത്തിനുള്ള ഉപകരണം; കിട്ടിയത് ചാണകം

കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത്.

MediaOne Logo

  • Published:

    14 Jun 2020 2:55 AM GMT

ഓര്‍ഡര്‍ ചെയ്തത് വ്യായാമത്തിനുള്ള ഉപകരണം; കിട്ടിയത് ചാണകം
X

ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തത് വ്യായാമത്തിനായുള്ള ഉപകരണം. എന്നാല്‍ ലഭിച്ചതാകട്ടെ ചാണകം. കോഴിക്കോട് മാവൂര്‍ സ്വദേശി രാഹുലാണ് ഓണ്‍ലൈന്‍ വ്യാപാരത്തിലൂടെ പറ്റിക്കപ്പെട്ടത്.

ജൂണ്‍ മൂന്നിനാണ് ഓണ്‍ലൈനിലൂടെ മാവൂര്‍ സ്വദേശി രാഹുല്‍ വ്യായാമത്തിനായുള്ള ഉപകരണം ഓര്‍ഡര്‍ ചെയ്യുന്നത്. ഓര്‍ഡര്‍ ചെയ്ത സാധനം കയ്യിലെത്തി. പാഴ്സലായി വന്ന വസ്തുവിന് ഭാരമില്ലാത്തതിനാല്‍ സ്ഥലത്ത് വെച്ച് തന്നെ കവര്‍ പൊട്ടിച്ചു. അപ്പോഴാണ് താന്‍ പണം കൊടുത്ത് വാങ്ങിയത് ചാണകമാണെന്ന് മനസ്സിലായത്.

399 രൂപ വിലയുള്ള വര്‍ക്കൌട്ട് മെഷീനിന് ഡെലിവറി ചാര്‍ജ് അടക്കം 484 രൂപയാണ് രാഹുല്‍ നല്‍കിയത്. നിയമപരമായി നീങ്ങാനാണ് രാഹുലിന്‍റെ തീരുമാനം. മുക്കത്തെ കേബിള്‍ ടിവി ഓഫീസില്‍ ടെക്നിക്കല്‍ സ്റ്റാഫായി ജോലിചെയ്യുകയാണ് രാഹുല്‍.

TAGS :

Next Story