Quantcast

വിഴിഞ്ഞത്ത് നടപ്പാലം തകർന്നു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്

തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ വിശ്രമിക്കുന്നതിനിടെയാണ് പാലം തകർന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു

MediaOne Logo

  • Published:

    24 Nov 2020 8:08 AM GMT

വിഴിഞ്ഞത്ത് നടപ്പാലം തകർന്നു; അഞ്ച് സ്ത്രീകൾക്ക് പരിക്ക്
X

തിരുവനന്തപുരം വിഴിഞ്ഞത്ത് നടപ്പാലം തകർന്നു അഞ്ച് സത്രീകൾക്ക് പരിക്ക്. തൊഴിലുറപ്പ് ജോലിക്കിടെ സ്ത്രീകൾ വിശ്രമിക്കുന്നതിനിടെയാണ് പാലം തകർന്നത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പേരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വിഴിഞ്ഞം പുന്നക്കുളത്താണ് പാലം തകർന്നത്. തൊഴിലുറപ്പ് പണിക്കിടെ ഈ പാലത്തിന്‍റെ മുകളിലിരുന്ന് തൊഴിലാളികൾ വിശ്രമിക്കുകയായിരുന്നു.

കാലപ്പഴക്കം കാരണം ഭാരം താങ്ങാനാവാതെയാണ് പാലം തകർന്ന് തൊഴിലാളികൾ തോട്ടിലേയ്ക്ക് വീണത്. ഗുരുതരമായി പരിക്കേറ്റ ഷീജ, ഷിബി ,സിന്ധു മോൾ എന്നിവരെ മെഡിക്കൽ കോളേജിലേയ്ക്കും ,ശ്രീദേവി, ശാന്ത എന്നിവരെ നെയ്യാറ്റിൻകര ആശുപത്രിയിലും പ്രവേശിപ്പിച്ചു.

TAGS :

Next Story