Quantcast

സുപ്രീംകോടതിയിൽ നാളെ അസാധാരണ സിറ്റിംഗ്; മാധ്യമ പ്രവര്‍ത്തകനെതിരായ കേസ് പരിഗണിക്കും

ദുവെയുടെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയ ഷോയില്‍ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നുണ പ്രചരണം നടത്തിയെന്നാണ് ബി.ജെ.പി നേതാവിന്‍റെ പരാതി.

MediaOne Logo

  • Published:

    13 Jun 2020 5:03 PM GMT

സുപ്രീംകോടതിയിൽ നാളെ അസാധാരണ സിറ്റിംഗ്; മാധ്യമ പ്രവര്‍ത്തകനെതിരായ കേസ് പരിഗണിക്കും
X

മാധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവെക്കെതിരായ കേസ് നാളെ സുപ്രീം കോടതി പ്രത്യേക സിറ്റിംഗ് കൂടി പരിഗണിക്കും. ദുവെക്കെതിരെ ബി.ജെ.പി നേതാവ് പരാതി നല്‍കിയതില്‍ രാജ്യദ്യോഹ കുറ്റം ചുമത്തിയതിനെതിരെ ദുവെ നല്‍കിയ ഹരജിയാണ് സുപ്രീം കോടതി നാളെ പ്രത്യേകമായി പരിഗണിക്കുക. വിനോദ് ദുവെ നടത്തിയ യൂ ട്യൂബ് ഷോയാണ് പരാതിക്ക് ആധാരം. ജസ്റ്റിസുമാരായ യു.യു ലളിത്, എം.എം ശാന്തരഗൌഡര്‍, വിനീത് സാറന്‍ എന്നിവരടങ്ങുന്ന മൂന്നംഗ ബെഞ്ചാണ് നാളെ പതിനൊന്ന് മണിക്ക് ഹരജി പരിഗണിക്കുക.

മാധ്യമപ്രവര്‍ത്തകനായ വിനോദ് ദുവെക്കെതിരെ ഹിമാചല്‍ പ്രദേശിലാണ് ഏറ്റവും ഒടുവിൽ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. നേരത്തെ ഡല്‍ഹി പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഹൈക്കോടതി പൊലീസ് നടപടി സ്റ്റേ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് ഷിംല പൊലീസ് ബി.ജെ.പി നേതാവിന്‍റെ പരാതിയില്‍ ചോദ്യം ചെയ്യാന്‍ വിളിക്കുകയും രാജ്യദ്യോഹ കേസ് (ഐ.പി.സി 124 ) രജിസ്റ്റര്‍ ചെയ്യുകയും ചെയ്തത്. വ്യാഴാഴ്ച്ചയാണ് ദുവെയോട് കുമാര്‍സൈന്‍ പൊലീസ് സ്റ്റേഷനിലെത്താന്‍ നോട്ടീസിലൂടെ ആവശ്യപ്പെട്ടിരിക്കുന്നത്. ഡല്‍ഹിയിലെ വീട്ടിലെത്തിയാണ് ഹിമാചല്‍ പ്രദേശ് പൊലീസ് ദുവെക്ക് നോട്ടീസ് കൈമാറിയിരിക്കുന്നത്.

അതെ സമയം കോവിഡ് ഭീതിയും പ്രായാരോഗ്യ പ്രശ്നങ്ങളാലും ഹിമാചലിലെ കുമാര്‍സെന്‍ പൊലീസ് സ്റ്റേഷനില്‍ എത്താന്‍ സാധിക്കില്ലെന്ന് ദുവെ മറുപടി നല്‍കി. ദുവെയുടെ യൂ ട്യൂബ് ചാനലിലൂടെ നടത്തിയ ഷോയില്‍ കേന്ദ്രത്തിനെതിരെയും പ്രധാനമന്ത്രിക്കെതിരെയും നുണ പ്രചരണം നടത്തിയെന്നാണ് ബി.ജെ.പി നേതാവിന്‍റെ പരാതി.

ये भी पà¥�ें- സംഘപരിവാര്‍ വിമര്‍ശനം; മലയാളി മാധ്യമ പ്രവർത്തകര്‍ അടക്കമുള്ളവര്‍ക്കെതിരെ കൂട്ടത്തോടെ കേസ്

TAGS :

Next Story