Quantcast

10 ദിവസത്തെ ജാമ്യത്തിൽ സി.എ.എ സമരനായിക ഇശ്റത്തിന് വിവാഹം; ജയിലിൽ പോകും വരെ താനവളെ ഊട്ടുമെന്ന് വരൻ

വെറും പത്തുദിവസത്തെ ജാമ്യം: യുഎപിഎ ചുമത്തപ്പെട്ട പൗരത്വ സമര നായിക ഇശ്റത്ത് വിവാഹിതയായി

MediaOne Logo

  • Published:

    14 Jun 2020 1:34 AM GMT

10 ദിവസത്തെ ജാമ്യത്തിൽ സി.എ.എ സമരനായിക ഇശ്റത്തിന് വിവാഹം;  ജയിലിൽ പോകും വരെ താനവളെ ഊട്ടുമെന്ന് വരൻ
X

പ്രത്യേകം തയ്യാറാക്കിയ പന്തലുകളിൽ നടക്കുന്ന ഉത്തരേന്ത്യൻ കല്യാണങ്ങളിലെ ആരവം കാണാൻ തന്നെ ബഹുകേമമാണ്. ഒഴിഞ്ഞ ഗ്രൗണ്ടിൽ ഒരുക്കുന്ന വേദികളിൽ വധൂവരന്മാര്‍. താഴെ വിരിച്ച ചന്തമുള്ള കാര്‍പ്പെറ്റുകൾ. വ്യത്യസ്ത വര്‍ണങ്ങളിലുള്ള ബൾബുകളാൽ അലംകൃതമായ മൈതാനം. വലിയ ഹാലജൻ ലൈറ്റുകൾ മുതൽ അലങ്കാര വിളക്കുകൾ വരെ. വിസ്മയിപ്പിക്കുന്ന ഭക്ഷണ തളികകളടക്കം, കാഴ്ചകൾ കുറച്ചൊന്നുമല്ല വിരുന്നുകാരനെ കാത്തിരിക്കുന്നുണ്ടാവുക.

എഐസിസി അംഗവും കോൺഗ്രസ് കൗൺസിലറുമായ ഇശ്റത്ത് പൗരത്വ സമരത്തിൽ മുന്നിലുണ്ടായിരുന്നു. ഫെബ്രുവരി 26ന് ഡൽഹി കലാപം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് ഇശ്റത്തിന്‍റെ ജീവിതം തകിടം മറിച്ചു. വിവാഹം അടക്കം ജീവിതത്തിന്‍റെ സകല ആസൂത്രണങ്ങളും താളം തെറ്റി. 105 ദിവസത്തെ തുടര്‍ച്ചയായ ജയിൽ വാസമായിരുന്നു പിന്നീട്.

പക്ഷേ, ഇന്നലെ ആ വിവാഹച്ചടങ്ങിൽ ആരവങ്ങൾ കുറവായിരുന്നു. യുഎപിഎ ചുമത്തപ്പെട്ട പൗരത്വ സമര നായിക ഇശ്റത്ത് ജഹാൻ പ്രീത് വിഹാറിലെ തന്‍റെ വസതിയിൽ ഇന്നലെ വിവാഹിതയായി. സാധാരണ ഡൽഹി കല്യാണത്തിന്‍റെ ആരവങ്ങളില്ലാതെ. എങ്കിലും കടുത്ത പ്രതിസന്ധിയിൽ ജീവിതം പങ്കിടാൻ ഡൽഹി ജാമിഅഃ നഗര്‍ സ്വദേശിയായ ബിസിനസുകാരൻ ഫര്‍ഹാൻ ഹശ്മി തയ്യാറായതിൽ ഇശ്റത്തിന് തെല്ലൊന്നുമല്ല സംതൃപ്തി.

എഐസിസി അംഗവും കോൺഗ്രസ് കൗൺസിലറുമായ ഇശ്റത്ത് പൗരത്വ സമരത്തിൽ മുന്നിലുണ്ടായിരുന്നു. ഫെബ്രുവരി 26ന് ഡൽഹി കലാപം ആസൂത്രണം ചെയ്തെന്ന് ആരോപിച്ച് യുഎപിഎ ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തത് ഇശ്റത്തിന്‍റെ ജീവിതം തകിടം മറിച്ചു. വിവാഹം അടക്കം ജീവിതത്തിന്‍റെ സകല ആസൂത്രണങ്ങളും താളം തെറ്റി. 105 ദിവസത്തെ തുടര്‍ച്ചയായ ജയിൽ വാസമായിരുന്നു പിന്നീട്. കഴിഞ്ഞ ബുധനാഴ്ച ഇടക്കാല ജാമ്യം ലഭിച്ചു. വിവാഹത്തിനായി.

ഇശ്റത്തിന്‍റെ രക്ഷിതാക്കൾക്കും ബന്ധുക്കൾക്കും വേവലാതി അടങ്ങിയിട്ടില്ല. എന്തെന്നില്ലാത്ത ഒരു ആധി ആ ചടങ്ങിലും കുടുംബത്തിലും തളം കെട്ടി നിന്നിരുന്നു. ആ വീട്ടിൽ വെറും 25 പേരാണ് ചടങ്ങിനുണ്ടായിരുന്നത്. അതും അടുത്ത ബന്ധുക്കൾ മാത്രം.

ഇശ്രത്തിന്‍റെ മാതാവ് ഫിര്‍ദൌസ്

പക്ഷേ വരൻ ഫര്‍ഹാൻ ഹശ്മി സന്തുഷ്ടനായിരുന്നു, “കഴിഞ്ഞ ഏഴര വര്‍ഷമായി ഈ ദിവസത്തിനായി കാത്തിരിക്കുകയായിരുന്നു ഞാൻ. സത്യം പറയാം. ഞാൻ വളരെ സന്തോഷവാനാണ്. എത്ര പേര്‍ ഞങ്ങളുടെ കല്യാണത്തിൽ പങ്കെടുത്തു എന്നതിനേക്കാളൊക്കെ ഏറ്റവും പ്രധാനം അവളെ എനിക്ക് കിട്ടിയതാണ്.” -കല്യാണ ദിവസം ദേശീയ മാധ്യമമായ ദി ക്വിന്‍റുമായി സംസാരിക്കവെ ഹശ്മി പറഞ്ഞു.

“അവസാനമായി ഈ ദിവസം വന്നെത്തിയതിന് ഞാൻ അല്ലാഹുവിനോട് നന്ദി പറയുകയാണ്. ഞാനാണ് അവളുടെ ശക്തിയെന്ന് ഇശ്റത്ത് പറയുമായിരിക്കും. പക്ഷേ സത്യം പറയാലോ. അവൾ എനിക്കാണ് ശക്തി പകരുന്നത്, ഈ സമയം കടന്നുപോകും. എല്ലാം നേരെയാകും.”

പാതി കൈമുട്ടിൽ മെഹന്ദി ധരിച്ച് വലിയ ആര്‍ഭാഢങ്ങളേതുമില്ലാതെ പ്രീത്‍വിഹാറിലെ വീട്ടിലെ പ്രത്യേക മുറിയിൽ അടുത്ത ബന്ധുക്കളോടൊപ്പം ഇരിക്കവെ ഹശ്മിയെ വരനായി കിട്ടിയതിലെ സന്തോഷം ഇശ്റത്ത് മറച്ചുവെച്ചില്ല.- “ഏറെ വേദനയുണ്ടാക്കിയ ഈ ദിവസങ്ങളിലെല്ലാം അദ്ദേഹം എന്നോടൊപ്പമുണ്ടായിരുന്നു. ദൈവത്തോട് എനിക്ക് നന്ദിയുണ്ട്. ഞാനില്ലാത്തപ്പോഴും എന്‍റെ കൂടെ നിന്ന്, എന്‍റെ കുടുംബത്തോടൊപ്പം നിന്ന ഒരാളെ വരനായി കിട്ടിയത് എന്‍റെ അനുഗ്രഹമാണ്.” - നെടുവീര്‍പ്പിട്ടുകൊണ്ട് ഇശ്റത്ത് പറഞ്ഞു നിര്‍ത്തി.

പക്ഷേ ഹശ്മിക്ക് പറയാനുണ്ടായിരുന്നത് നേരെ തിരിച്ചാണ്, “അവസാനമായി ഈ ദിവസം വന്നെത്തിയതിന് ഞാൻ അല്ലാഹുവിനോട് നന്ദി പറയുകയാണ്. ഞാനാണ് അവളുടെ ശക്തിയെന്ന് ഇശ്റത്ത് പറയുമായിരിക്കും. പക്ഷേ സത്യം പറയാലോ. അവൾ എനിക്കാണ് ശക്തി പകരുന്നത്, ഈ സമയം കടന്നുപോകും. എല്ലാം നേരെയാകും.”

എട്ട് ദിവസത്തെ മധുവിധു

വിവാഹം കഴിഞ്ഞ് നല്ലൊരു മധുവിധു ആഘോഷിക്കാനുള്ള സമയം പോലും ഇശ്റത്തിനില്ല. ഇടക്കാല ജാമ്യത്തിൽ പുറത്തിറങ്ങിയ ഇശ്റത്തിന് 19 വരെയാണ് കോടതി അനുവദിച്ച മധുവിധു സമയം. മുപ്പത് ദിവസം കനിഞ്ഞേപേക്ഷിച്ചെങ്കിലും കോടതി അനുവദിച്ചത് വെറും പത്ത് ദിവസം.

“ഞാൻ അവൾക്ക് വേണ്ടി ജീവിക്കും. കാരണം… (അല്പനേരം നിശബ്ദത) ഭാവി എന്താകുമെന്ന് നമുക്കറിയില്ല. അടുത്ത എട്ട് ദിവസം അവളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമാകും എന്‍റെ ശ്രമങ്ങളെല്ലാം. ഞാൻ പാചകം ചെയ്ത് അവളെ ഭക്ഷണം കഴിപ്പിക്കും.” - മുൻ ഡൽഹി മന്ത്രിയും മുൻ രാജ്യസഭ മെമ്പറുമായ പര്‍വേസ് ഹശ്മിയുടെ മകൻ ഫര്‍ഹാൻ ഹശ്മി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

“ഞാൻ അവൾക്ക് വേണ്ടി ജീവിക്കും. കാരണം… (അല്പനേരം നിശബ്ദത) ഭാവി എന്താകുമെന്ന് നമുക്കറിയില്ല. അടുത്ത എട്ട് ദിവസം അവളെ ചിരിപ്പിക്കാനും സന്തോഷിപ്പിക്കാനുമാകും എന്‍റെ ശ്രമങ്ങളെല്ലാം. ഞാൻ പാചകം ചെയ്ത് അവളെ ഭക്ഷണം കഴിപ്പിക്കും.”

ഹശ്മി തുടര്‍ന്നു, “ഇന്ന് അവളെ കുറ്റപ്പെടുത്താൻ ശ്രമിക്കുന്ന ആര്‍ക്കും ഒരു ശതമാനം പോലും അവളെ അറിയില്ല. അറിഞ്ഞിരുന്നെങ്കിൽ അവൾക്കെതിരെ ഈ ചെയ്തുകൂട്ടിയതൊന്നും അവര്‍ ചെയ്യുമായിരുന്നില്ല. ഉന്നയിക്കപ്പെട്ട ഈ ആരോപണങ്ങളെല്ലാം തെറ്റാണ്.”

“ഇടക്കാല ജാമ്യം കിട്ടി പുറത്തിറങ്ങിയ ഇശ്റത്തിനെ കാണാൻ നാനാജാതി മതസ്ഥരാണ് പ്രീത് വിഹാറിലെത്തിയിരുന്നത്. സിഖുകാരും ഹിന്ദുക്കളും മുസ്‍ലിംകളുമെല്ലാം അതിലുണ്ടായിരുന്നു.” - ഇശ്റത്തിന്‍റെ നാട്ടുകാരനും സാമൂഹിക പ്രവര്‍ത്തകനുമായി ഉവൈസ് സുൽത്താൻ ഖാൻ മീഡിയവണിനോട് പറഞ്ഞു.

പ്രീത് വിഹാറിലെ താഴത്തെ നിലയിലെ റൂമിൽ ഇരിക്കവെ ഇശ്റത്ത് പറയാൻ തുടങ്ങി, “ഖുറേജിയിലെ പൗരത്വ വിരുദ്ധ സമരത്തിൽ പങ്കെടുത്തിരുന്നു എന്ന കാര്യം ഞാൻ നിഷേധിക്കില്ല. ഞാൻ ഇവിടുത്തുകാരിയാണ്. പോരാത്തതിന് ജനപ്രതിനിധിയും. പക്ഷേ ഒരു കാര്യം ഞാൻ പറയാം. ഇത്രയും കാലം അനുഭവിച്ച ജയിൽവാസം തന്നെ എന്നോട് ചെയ്ത അനീതിയാണ്. ഇനിയും ജയിലിൽ പോകേണ്ടിവരുന്നു എന്നത് ഇരട്ടി അനീതിയാണ്. ചെയ്യാത്ത കുറ്റത്തിന് വേണ്ടി ഇതൊക്കെ അനുഭവിക്കേണ്ടിവരുന്നത് ഏറെ വേദനയുണ്ടാക്കുന്നതാണ്. ജയിലിൽ പോകുന്നതിനെപ്പറ്റി ആലോചിച്ച് ഈ സമയം നശിപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല.”

നീതിന്യായ വ്യവസ്ഥയിൽ വിശ്വസിച്ച് ഇശ്റത്തും ഫര്‍ഹാനും

“വലിയ കുറ്റങ്ങളാണ് ചുമത്തപ്പെട്ടിട്ടുള്ളതെങ്കിലും ഈ ഇടക്കാല ജാമ്യം ഒരാശ്വാസമാണ്. നീതിയിലേക്കുള്ള ഒരു പടിയായാണ് ഞാൻ അതിനെ കാണുന്നത്. ഇശ്റത്ത് ഇപ്പോൾ വീട്ടിലെത്തിയിരിക്കുന്നു. പത്ത് ദിവസത്തേക്കായാണെങ്കിലും. നീതിയുടെ ഈ കിരണം കാണാനായതിൽ തന്നെ രാജ്യത്തെ നീതിന്യായ വ്യവസ്ഥയോട് എനിക്ക് കടപ്പാടുണ്ട്.” ഫര്‍ഹാൻ കൂട്ടിച്ചേര്‍ത്തു.

“നീതിന്യായ വ്യവസ്ഥ എനിക്ക് ഈ അവസരം തന്നത് സൗഭാഗ്യമാണ്. ഇടക്കാലത്തേക്കാണെങ്കിലും കോടതി ഇതെനിക്ക് അനുവദിച്ചിരിക്കുന്നു. എനിക്കെതിരായ അനീതി നീതിപീഠം കാണും. ഇൻഷാ അല്ലാഹ് എനിക്ക് നീതി കിട്ടും” കല്യാണത്തിരക്കിനിടയിലും ഇശ്റത്ത് പറഞ്ഞു നിര്‍ത്തി.

TAGS :

Next Story