Quantcast

വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഫേസ്‍ബുക്ക് സഹായിച്ചു

വെളിപ്പെടുത്തല്‍ ഫേസ്‍ബുക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മാർക്ക് എസ്. ലുക്കിയുടേത്

MediaOne Logo

  • Published:

    13 Nov 2020 8:11 AM GMT

വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഫേസ്‍ബുക്ക് സഹായിച്ചു
X

വിദ്വേഷ പോസ്റ്റുകള്‍ നീക്കം ചെയ്യാതെ ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികളെ ഫേസ്‍ബുക്ക് സഹായിച്ചെന്ന് വെളിപ്പെടുത്തല്‍. ഡൽഹി നിയമസഭ സമിതിക്ക് മുമ്പിലാണ് ഫേസ്‍ബുക്കിലെ ഉയര്‍ന്ന ഉദ്യോഗസ്ഥനായിരുന്ന മാർക്ക് എസ്. ലുക്കിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഫേസ്‍ബുക്ക് മേധാവി മാർക്ക് സുക്കർബർഗ് അടക്കമുളള ഉന്നതരുടെ അറിവോടെയാണ് വിദ്വേഷ പോസ്റ്റുകൾ നിലനിർത്തിയത്. ഡൽഹി കലാപസമയത്ത് വിദ്വേഷ പോസ്റ്റുകളിൽ എഫ്ബി നടപടിയെടുക്കാത്തതിൽ നിയമസഭ സമിതി വിശദീകരണം തേടിയിരുന്നു.

ഭരണത്തിലിരിക്കുന്ന രാഷ്ട്രീയ പാർട്ടികളുമായി ബന്ധമുള്ളവരാണ് ഫേസ്‍ബുക്കിലെ പല ഉന്നത ഉദ്യോഗസ്ഥരുമെന്നാണ് ഡൽഹി നിയമസഭ സമാധാന ഉപസമിതിക്ക് നല്‍കിയ മൊഴിയില്‍ മാർക്ക് എസ്. ലുക്കി പറയുന്നത്. 2018 വരെ ഫേസ്‍ബുക്കില്‍ ഗ്ലോബല്‍ ഇന്‍ഫ്ലുവെന്‍സേഴ്സിന്‍റെ സ്ട്രാറ്റജിസ് മാനേജര്‍ ആയിരുന്നു മാര്‍ക്ക് എസ്. ലുക്കി.

പാർട്ടികൾക്ക് വേണ്ടി വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യാതെ ഇവർ ഒത്താശ ചെയ്തു. ഇത്തരം കാര്യങ്ങൾ എഫ്ബി മേധാവി മാർക് സുക്കർബർഗിന്‍റെ തന്നെ അറിവോടെയാണ് നടക്കുന്നത്. കമ്മ്യൂണിറ്റി സ്റ്റാന്‍റേഡ്സ് മനഃപൂർവം ലംഘിക്കുന്നതിന് കൂട്ടുനിൽക്കുകയാണ് എഫ്ബി ചെയ്യുന്നതെന്നും ലുക്കി വെളിപ്പെടുത്തിയതായി ആംആദ്മി പാർട്ടി എംഎൽഎ രാഘവ് ചദ്ദ അധ്യക്ഷനായ സമിതി വ്യക്തമാക്കി.

ഡൽഹി കലാപ സമയത്തടക്കം വിദ്വേഷപോസ്റ്റുകളിൽ എഫ് ബി നടപടിയെടുക്കാത്തതിൽ ഇതാവർത്തിച്ചിട്ടുണ്ടാകാമെന്നും കലാപങ്ങൾ നിയന്ത്രിക്കാമായിരുന്നുവെന്നും ലുക്കി കൂട്ടിച്ചേർത്തു. നേരത്തെ നിയമസഭ സമിതി എഫ്ബിയിൽ നിന്ന് ഇക്കാര്യത്തിൽ വിശദീകരണം തേടിയിരുന്നു. എഫ് ബി ഇന്ത്യ പോളിസി മേധാവി അങ്കി ദാസ് വിദ്വേഷ പോസ്റ്റുകൾ നീക്കം ചെയ്യുന്നത് തടഞ്ഞുവെന്ന വാൾ സ്ട്രീറ്റ് ജേണലിന്‍റെ വെളിപ്പെടുത്തലിന് പിന്നാലെയാണ് ഡൽഹി നിയമസഭ ഉപസമിതിയും പാർലമെന്‍ററി കാര്യ ഉപസമിതിയും എഫ്ബി ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തിയിരുന്നത്.

TAGS :
Next Story