Quantcast

ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത

അൽ ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത്, ദാഹിറ, ദാഖിലിയ, നോർത്ത് ഷർഖിയ, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച രാത്രി വരെ ശക്തമായ മഴയ്ക്ക് സാധ്യത

MediaOne Logo

Web Desk

  • Updated:

    2024-05-01 12:05:18.0

Published:

1 May 2024 12:04 PM GMT

Warning of heavy rain in different parts of Oman
X

പ്രതീകാത്മ ചിത്രം

മസ്‌കത്ത്:ഒമാന്റെ വിവിധ ഭാഗങ്ങളിൽ നാളെ കനത്ത മഴയ്ക്ക് സാധ്യത. അൽ ബുറൈമി, നോർത്ത് ബാത്തിന, സൗത്ത് ബാത്തിന, മസ്‌കത്ത്, ദാഹിറ, ദാഖിലിയ, നോർത്ത് ഷർഖിയ, ദോഫാർ എന്നീ ഗവർണറേറ്റുകളിലാണ് വ്യാഴാഴ്ച രാത്രി വരെ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളത്. സിവിൽ ഏവിയേഷൻ അതോറിറ്റി (സി.എ.എ) എക്‌സിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച ഇടിമിന്നലും സജീവമായ കാറ്റും ആലിപ്പഴ വർഷവും 20-80 മില്ലിമീറ്റർ വരെ മഴയും ഉണ്ടായേക്കുമെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി പൗരന്മാർക്കും താമസക്കാർക്കും മുന്നറിയിപ്പ് നൽകി.

മുസന്ദം, അൽ വുസ്ത, സൗത്ത് ഷർഖിയ ഗവർണറേറ്റുകളിൽ വ്യത്യസ്ത തീവ്രതയുള്ള മഴയുണ്ടാകുമെന്നും പറഞ്ഞു. കനത്ത മഴ വാദികൾ നിറഞ്ഞൊഴുകുന്നതിലേക്ക് നയിച്ചേക്കുമെന്നും ഓർമിപ്പിച്ചു. ഇടിമിന്നലുള്ള സമയത്ത് എല്ലാവരും ജാഗ്രത പാലിക്കണമെന്നും വാദികൾ മുറിച്ചുകടക്കരുതെന്നും താഴ്ന്ന പ്രദേശങ്ങൾ ഒഴിവാക്കണമെന്നും ജാഗ്രത പാലിക്കേണ്ട സമയത്ത് കടലിൽ പോകരുതെന്നും സിവിൽ ഏവിയേഷൻ അതോറിറ്റി അഭ്യർത്ഥിച്ചു.

മുന്നറിയിപ്പുകൾ:

1. 20-80 മില്ലീമീറ്ററോളം വരുന്ന കനത്ത മഴയും ആലിപ്പഴ വർഷവും വാദികളിൽ മിന്നൽ പ്രളയമുണ്ടാക്കിയേക്കും.

2. മണിക്കൂറിൽ 28-90 കിലോമീറ്റർ വരെ (15 -40 നോട്ട്‌സ്) വേഗതയിൽ കാറ്റ് വീശിയേക്കും.

3. മുസന്ദം ഗവർണറേറ്റിന്റെ തീരങ്ങളിലും ഒമാൻ കടലിലും തിരമാലകളുടെ ഉയരം (2 -3) മീറ്റർ വരെ.

TAGS :

Next Story