Quantcast

പ്രിയങ്കയുടെ പിന്‍മാറ്റം; കുടുംബരാഷ്ട്രീയമെന്ന കോണ്‍ഗ്രസിനെതിരെയുള്ള ആയുധം ഉപേക്ഷിച്ച് ബി.ജെ.പി

അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്.

MediaOne Logo

Web Desk

  • Published:

    4 May 2024 1:07 AM GMT

priyanka gandhi
X

പ്രിയങ്ക ഗാന്ധി

ഡല്‍ഹി: പ്രിയങ്ക ഗാന്ധി ലോക്സഭ മത്സരത്തിൽ നിന്നും മാറിനിൽക്കുന്നതോടെ കുടുംബ രാഷ്ട്രീയമെന്ന ആയുധം കോൺഗ്രസിനെതിരെ ബി.ജെ.പി ഉപേക്ഷിച്ച മട്ടാണ്. അമേഠിയിൽ രാഹുൽ ഗാന്ധിയും റായ്ബറേലിയിൽ പ്രിയങ്കയും മത്സരിക്കുമെന്നാണ് ബി.ജെ.പി കരുതിയിരുന്നത്. കോൺഗ്രസിനെ മാത്രമല്ല, ഇന്‍ഡ്യ സഖ്യത്തിലെ മിക്ക പാർട്ടികളെയും വിമർശിക്കാൻ ഈ വിഷയം തന്നെയാണ് മോദി നിരന്തരം ഉപയോഗിക്കുന്നത്.

കഴിഞ്ഞ പത്ത് വർഷമായി നരേന്ദ്ര മോദി നിരന്തരം ബി.ജെ.പിക്ക് എതിരെ ഉപയോഗിക്കുന്ന പ്രധാന ആയുധം നെഹ്‌റു കുടുംബത്തിന്‍റെ കോൺഗ്രസിലെ ആധിപത്യം ആണ്. കോൺഗ്രസ് അധ്യക്ഷ പദവിയിൽ നെഹ്‌റു കുടുംബത്തിന് പുറമേ നിന്ന് ഒരാളെയും അനുവദിക്കില്ല എന്ന ആരോപണം മല്ലികാർജ്ജുൻ ഖാർഗേയുടെ വരവോടെ നിലച്ചു. ലോക്സഭയിലേക്ക് സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും മത്സരിക്കുന്നതായിരുന്നു കുടുംബ രാഷ്ട്രീയത്തിന്‍റെ നേർചിത്രമായി അവതരിപ്പിച്ചത്. എ.ഐ.സി.സി ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധി എത്തിയതോടെ ഈ ആരോപണത്തിനു മൂർച്ച കൂടി.

അമേഠി സീറ്റിൽ പ്രിയങ്കയുടെ ഭർത്താവ് റോബർട്ട് വാദ്ര അവകാശ വാദം ഉന്നയിച്ചതോടെ കോൺഗ്രസ് കടുത്ത പ്രതിരോധത്തിലായി. ഈ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ഒറ്റമൂലിയായി പ്രിയങ്ക നിർദേശിച്ചത്, നെഹ്‌റു കുടുംബത്തിൽ നിന്നും രാഹുൽ മാത്രം മത്സരിക്കട്ടെ എന്നായിരുന്നു.റായ്ബറേലിയിൽ പ്രിയങ്ക മത്സരിക്കുകയാണെങ്കിൽ മത്സരത്തിന് ഇറങ്ങണമെന്ന് വരുൺ ഗാന്ധിയോട് ബി.ജെ.പി നേതൃത്വം ആവശ്യപ്പെട്ടിരുന്നു. തുടക്കത്തിൽ തന്നെ വരുൺ ഇക്കാര്യം നിരാകരിക്കുകയായിരുന്നു. അതേസമയം പ്രിയങ്ക ഗാന്ധിയുടെ പിന്മാറ്റം ഒരു വിഭാഗം കോൺഗ്രസ് പ്രവർത്തകരിലും നിരാശ പടർത്തിയിട്ടുണ്ട്.

TAGS :

Next Story