Quantcast

കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പിൽപെടുത്തി പണവും സ്വര്‍ണവും തട്ടിയ സംഘം പിടിയിൽ

ഒന്നാം പ്രതിയായ ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലീസ്

MediaOne Logo

Web Desk

  • Published:

    3 May 2024 2:06 AM GMT

കൊല്ലത്ത് യുവാവിനെ ഹണിട്രാപ്പിൽപെടുത്തി പണവും സ്വര്‍ണവും തട്ടിയ സംഘം പിടിയിൽ
X

കൊല്ലം: യുവാവിനെ ഹണിട്രാപ്പിൽ പെടുത്തി പണവും സ്വര്‍ണവും മൊബൈല്‍ ഫോണും കവര്‍ന്ന സംഘം പിടിയിൽ. യുവതി അടക്കം നാല് പ്രതികളാണ് പൊലീസിന്റെ പിടിയിലായത്. ചവറ പയ്യലക്കാവ് സ്വദേശി ജോസ്‍ഫിന്റെനേതൃത്വത്തിലായിരുന്നു ഹണിട്രാപ്പ് നീക്കം നടന്നത്.

ശക്തികുളങ്ങര സ്വദേശിയായ യുവാവിനെയാണ് ജോസ്ഫിന്റെ നേതൃത്വത്തിലുള്ള സംഘം ഹണി ട്രാപ്പിൽപെടുത്തിയത്. 28 വയസ്സുള്ള ജോസ്ഫിൻ, ചവറ ഇടത്തുരുത്ത് സ്വദേശി നഹാബ്, മുകുന്ദപുരം സ്വദേശി അപ്പു എന്ന് വിളിക്കുന്ന അരുണ്‍, പാരിപ്പള്ളി മീനമ്പലത്ത് അരുൺ എന്നിവരാണ് കൊല്ലം ഈസ്റ്റ്സി പൊലീസിന്റെ പിടിയിലായത്. ശക്തികുളങ്ങര സ്വദേശിയായ യുവാവിനെ ഒന്നാം പ്രതിയായ യുവതി ഫോണിലൂടെ വിളിച്ച് ബന്ധം സ്ഥാപിക്കുകയും തന്റെ വീട്ടിലേക്ക് വരണമെന്ന് പറയുകയും ചെയ്തു.

തുടർന്ന് കൊല്ലം താലൂക്ക് ഒാഫിസിന് അടുത്തുള്ള അറവുശാലക്ക് സമീപത്തേക്ക് വിളിച്ചുവരുത്തി. ഇവിടെ എത്തിയ യുവാവിനെ പ്രതികള്‍ നാലുപേരും ചേര്‍ന്ന് മര്‍ദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പണവും മൊബൈല്‍ഫോണും സ്വര്‍ണ മോതിരവും കവരുകയുമായിരുന്നു. ഒന്നാം പ്രതിയായ ജോസ്ഫിനെതിരെ ലഹരിമരുന്ന് കേസ് അടക്കം നിലവിലുണ്ടെന്ന് പൊലീസ് അറിയിച്ചു.

Summary: Gang arrested in a honey trap and robbery case in Kollam

TAGS :

Next Story