Quantcast

ഹൈവേ വികസനം; മണ്ണെടുക്കാനുള്ള നീക്കം തടഞ്ഞ് നാട്ടുകാർ

മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമപഞ്ചായത്ത് നൽകിയ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും

MediaOne Logo

Web Desk

  • Published:

    5 May 2024 7:23 AM GMT

highway development
X

പത്തനംതിട്ട: ആലപ്പുഴ ഹൈവേ വികസനത്തിനു പത്തനംതിട്ട ആനിക്കാട് നിന്ന് മണ്ണെടുക്കാനുള്ള നീക്കം നാട്ടുകാർ തടഞ്ഞു. പാരിസ്ഥിതിക പ്രശ്‌നങ്ങളുയർത്തിയാണ് പ്രതിഷേധം. മണ്ണെടുക്കാനുള്ള നീക്കത്തിനെതിരെ ഗ്രാമപഞ്ചായത്ത് നൽകിയ ഹരജി തിങ്കളാഴ്ച ഹൈക്കോടതി പരിഗണിക്കും.

മൂന്ന് മീറ്റർ മാത്രം വീതിയുള്ള തോട്ടപ്പടി- കൊച്ചുവടക്കേൽപ്പടി റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകാൻ അനുവദിക്കില്ല എന്ന നിലപാടിലായിരുന്നു നാട്ടുകാർ. ജനവാസ മേഖല, ഭാവിയിലെ കുടിവെള്ളക്ഷാമം, റോഡ് തകർന്നു പോകാനുള്ള സാധ്യത, പൈപ്പ് ലൈൻ തകരുമെന്ന ഭീതി ഇതെല്ലാമാണ് മണ്ണെടുപ്പ് തടയാൻ നാട്ടുകാരെ പ്രേരിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പടെ പ്രതിഷേധത്തിന്റെ ഭാഗമായി.

റോഡോ കുടിവെള്ള പൈപ്പോ തകർന്നാൽ ഇവ അറ്റകുറ്റപ്പണി നടത്തുമെന്ന് നേരത്തെ വിളിച്ച യോഗത്തിൽ കരാറുകാർ ഉറപ്പ് നൽകിയിരുന്നു. എന്നാൽ രേഖാമൂലമുള്ള ഉറപ്പ് ലഭിച്ചിട്ടില്ലെന്നാണ് സമരക്കാരുടെ പക്ഷം. തോമസ് പുന്നൻ എന്ന സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിലുള്ള മൂന്നര ഏക്കർ കുന്നിൻ ചെരിവിൽ നിന്നാണ് മണ്ണെടുക്കാൻ ഉദ്ദേശിക്കുന്നത്. ഹൈക്കോടതിയിൽ നിന്നുള്ള അനുകൂല ഉത്തരവുമായാണ് കരാറുകാരൻ മണ്ണെടുക്കാൻ എത്തിയത്.

ഉത്തരവിന്റെ അടിസ്ഥാനത്തിൽ സുരക്ഷ ഒരുക്കാൻ പോലീസുമെത്തിയിരുന്നു. എന്നാൽ നാട്ടുകാർ ശക്തമായി പ്രതിഷേധിച്ചു. പ്രശ്‌നപരിഹാരത്തിന് തഹസിൽദാർ വീണ്ടും യോഗം വിളിച്ചിട്ടുണ്ട്.

TAGS :

Next Story