Quantcast

ഫലസ്തീൻ അനുകൂല സമരം; വിദ്യാർഥികള്‍ക്കെതിരെ നടപടിയുമായി യുഎസ്

പ്രക്ഷോഭകർക്കെതിരെയുളള നടപടികളില്‍ ആശങ്ക പ്രകടിപ്പിച്ച് യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ

MediaOne Logo

Web Desk

  • Published:

    1 May 2024 7:50 AM GMT

Pro-Palestine Movement; S. took action against the students,latest news
X

ന്യൂയോർക്ക്: യു.എസ് കാമ്പസുകളിൽ ഫലസ്തീൻ അനുകൂല സമരം ശക്തിയാർജ്ജിച്ചതിന് പിന്നാലെ വിദ്യാർത്ഥികളിൽ നിരവധി പേരെ അറസ്റ്റ് ചെയ്ത് പൊലീസ്. വാർത്താ ഏജൻസിയായ എ.പിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. കൊളംബിയ യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇസ്രായേൽ വിരുദ്ധ സമരവുമായി തെരുവിലറങ്ങിയ പ്രതിഷേധക്കാരുടെ എണ്ണം വർധിക്കുകയും സമരം കൂടുതൽ കരുത്താർജ്ജിക്കുകയും ചെയ്തതതോടെയാണ് നടപടിയെടുക്കാൻ പൊലീസിന് അധികൃതർ നിർദേശം നൽകിയത്.

ഫലസ്തീൻ അനുകൂല സമരത്തിന് നേതൃത്വം നൽകിയതിന്റെ പേരിൽ വിവിധ സർവകലാശാലകളിലെ വിദ്യാർഥികളെ പുറത്താക്കിയതോടെയാണ് പ്രതിഷധം ശക്തമായത്. ഫലസ്തീനിലെ വംശഹത്യക്കെതിരെ അമേരിക്കയിലെ കാമ്പസുകളിൽ തമ്പ് കെട്ടി സമരം നടത്തുന്ന തൊള്ളായിരത്തിലധികം വിദ്യാർഥികളെ അമേരിക്കൻ പൊലീസ് തുറുങ്കിലടച്ചതായി അന്തർദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ വർഷം ഗസയിൽ ഇസ്രായേൽ നടത്തിയ മാരകമായ ആക്രമണത്തിന്റെ വെളിച്ചത്തിലാണ് പ്രതിഷേധം ആരംഭിച്ചത്. പ്രാദേശിക ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, ഗസ മുനമ്പിൽ 34,000 ഫലസ്തീനികളെ ഇസ്രായേൽ കൊലപ്പെടുത്തിയതായി വാർത്താ ഏജൻസി എപി റിപ്പോർട്ട് ചെയ്തു.

യുദ്ധത്തിന് എല്ലാവിധ രഹസ്യ പരസ്യ പിന്തുണകളും അമേരിക്ക അവസാനിപ്പിക്കണമെന്നാണ് പ്രതിഷധക്കാരുടെ പ്രധാനപ്പെട്ട ആവശ്യം. ഇസ്രായേലുമായി വ്യാപാര ബന്ധമുള്ള കമ്പനികളുമായി ഇടപാടുകൾ അവസാനിപ്പിക്കണമെന്നും ഇസ്രായേലിൽ നിന്ന് യൂണിവേഴ്സിറ്റികൾ സ്വീകരിക്കുന്ന ഫണ്ട് വിവരങ്ങൾ സുതാര്യമാക്കണമെന്നും വിദ്യാർഥികൾ ആവശ്യപ്പെടുന്നു. പ്രസ്തുത നയനിലപാടുകളിൽ നിന്ന് പിന്മാറുന്നത് വരെ സമര മുഖത്ത് സജീവമാവുമെന്നാണ് വിദ്യാർഥികൾ അറിയിക്കുന്നത്. പകുതിവഴിയിൽ പിന്മാറാൻ ഞങ്ങൾ ഒരുക്കമല്ല എന്നാണ് വിദ്യാർഥികളുടെ പക്ഷം.

ഫലസ്തീൻ അനുകൂല പ്രക്ഷോഭകരെ പിരിച്ചുവിടാൻ ന്യൂയോർക്ക് സിറ്റി പോലീസ് ഉദ്യോഗസ്ഥർ കൊളംബിയ യൂണിവേഴ്‌സിറ്റി ഗ്രൗണ്ടിലേക്ക് പ്രവേശിക്കുകയും ചില പ്രകടനക്കാരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇത് സർവ്വകലാശാലയിലെ സംഘർഷാവസ്ഥ കൂടുതൽ സങ്കീർണമാക്കി.

യുഎസിലെ യൂണിവേഴ്‌സിറ്റി കാമ്പസുകളിലുടനീളമുള്ള ഫലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ പിരിച്ചുവിടാനും തകർക്കാനും എടുത്ത 'കടുത്ത നടപടികളിൽ' യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് ആശങ്ക പ്രകടിപ്പിച്ചു. അഭിപ്രായസ്വാതന്ത്ര്യവും സമാധാനപരമായി ഒത്തുചേരാനുള്ള അവകാശവും സമൂഹത്തിന് മൗലികമാണ്, പ്രത്യേകിച്ചും അധിനിവേശ ഫലസ്തീൻ പ്രദേശത്തും ഇസ്രയേലിലും സംഘർഷം നിലനിൽക്കുന്നത് പോലെ പ്രധാന വിഷയങ്ങളിൽ കടുത്ത വിയോജിപ്പുണ്ടെങ്കിൽ, ''യുഎൻ മനുഷ്യാവകാശ ഹൈക്കമ്മീഷണർ വോൾക്കർ ടർക്ക് പറഞ്ഞു.

പ്രതിഷേധങ്ങളെ നിയന്ത്രിക്കുന്നതിന് യൂണിവേഴ്‌സിറ്റി അധികാരികളും നിയമപാലകരും കൈക്കൊള്ളുന്ന നടപടികൾ സൂക്ഷ്മമായി പരിശോധിക്കേണ്ടതുണ്ടെന്നും തുർക്ക് പറഞ്ഞു.

TAGS :

Next Story