Quantcast
MediaOne Logo

ഹാസിഫ് നീലഗിരി

Published: 30 Dec 2022 8:42 AM GMT

നിറങ്ങള്‍ മായ്ച്ച ചിരി

കൊടികുത്തിയ വര്‍ണവിവേചന ലോകത്ത്, ഒരു കുഞ്ഞു പന്തിനാല്‍ വിമോചനം പ്രഖ്യാപിച്ച നായകന് ഇനിയും സുന്ദരമായി, മോണ കാട്ടി ചിരിച്ചുതന്നെ വിശ്രമിക്കാം ....

നിറങ്ങള്‍ മായ്ച്ച ചിരി
X

എഡ്‌സന്‍ അരാന്റെ ഡോ നാസിമെന്റോ,

ഇന്ന് താങ്കളുടെ ചിത്രം നോക്കി ,

സുന്ദരമായി ചിരിക്കുന്ന കറുമ്പന്റെ

മുഖമെന്ന് ആരും കുശുമ്പ് പറയുന്നില്ല...

കറുത്തവന് തന്റെ നിറമോര്‍ത്ത്

അഭിമാനിക്കാന്‍ ഒരു പക്ഷെ, ഈ ദിവസത്തോളം മറ്റൊന്നില്ല ....

ആകാശം മുട്ടെ അങ്ങുയര്‍ത്തിയ നേട്ടങ്ങളിലേക്ക്

ഓടിക്കയറാന്‍ ഞാനുണ്ടെന്ന് പറയാന്‍,

സര്‍വം ഞാനെന്ന ഭാവമുള്ള ഒരു വെള്ളക്കാരനും സാധിക്കുന്നില്ല....


ഉന്നതങ്ങളില്‍, മികവിന്റെ അളവുകോലുകള്‍ പോലും

അപ്രസക്തമാകുന്ന സുന്ദരക്കാഴ്ച

കണ്ടു നില്‍ക്കാന്‍ ഭൂമിയിലെ

ഇതിഹാസങ്ങള്‍ക്കും സന്തോഷം മാത്രം....

കൊടികുത്തിയ വര്‍ണവിവേചന ലോകത്ത്,

ഒരു കുഞ്ഞു പന്തിനാല്‍ വിമോചനം പ്രഖ്യാപിച്ച നായകന്

ഇനിയും സുന്ദരമായി,

മോണ കാട്ടി ചിരിച്ചുതന്നെ വിശ്രമിക്കാം ....

ലോകത്തെ സര്‍വവര്‍ണങ്ങളേയും

ഒരൊറ്റ കുഞ്ഞു ഗോളത്തിലേക്ക്

ചുരുട്ടിയെടുത്ത സമാശ്വാസത്തോടെ ....



TAGS :