Quantcast
MediaOne Logo

ഷെല്‍ഫ് ഡെസ്‌ക്

Published: 13 Dec 2023 7:20 AM GMT

മലയാളിയെ ലോകസിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികള്‍

| IFFK 2023 - ഓപ്പണ്‍ ഫോറം

മലയാളിയെ ലോകസിനിമ കാണാന്‍ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികള്‍
X

രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം കുറഞ്ഞു വരുന്ന കാലത്ത് കലാകാരന്റെ നിലപാടുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കാന്‍ അവസരം നല്‍കുന്ന ഐ.എഫ്.എഫ്.കെക്ക് പ്രാധാന്യം വര്‍ധിച്ചു വരുന്നതായി സംവിധായകന്‍ ടി.വി ചന്ദ്രന്‍. സാംസ്‌കാരികമായ പൊതു ഇടങ്ങള്‍ കുറഞ്ഞുവരുന്നതിനാല്‍ മേളയ്ക്കുള്ള പ്രസക്തി വര്‍ഷം തോറും വര്‍ധിക്കുന്നതായും അദ്ദേഹം പറഞ്ഞു.

മലയാളിയെ ലോക സിനിമകാണാന്‍ പ്രേരിപ്പിച്ചത് ഫിലിം സൊസൈറ്റികളാണെന്ന് സംവിധായകന്‍ കെ.എം കമല്‍ പറഞ്ഞു. പ്രാരംഭഘട്ടങ്ങളില്‍ മുന്‍നിര ചലച്ചിത്ര പ്രവര്‍ത്തകര്‍ അവഗണിച്ച ചലച്ചിത്ര മേളയുടെ മുഖ്യധാരയിലേക്ക് ഇപ്പോള്‍ അവര്‍ തന്നെ ആര്‍ജവത്തോടെ കടന്നുവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. സിനിമ രാഷ്ട്രീയപരമായ ഒരു ആയുധം കൂടിയാണെന്ന് കാണിച്ചുകൊടുക്കാന്‍ ഫിലിം സൊസൈറ്റികള്‍ക്ക് സാധിച്ചുവെന്ന് സംവിധായകന്‍ ഉണ്ണികൃഷ്ണന്‍ ആവള പറഞ്ഞു.

ചടങ്ങില്‍ വിജയ മുലയ് സ്മാരക പുരസ്‌കാരം ഫെഡറേഷന്‍ ഓഫ് ഫിലിം സൊസൈറ്റിസ് ഓഫ് ഇന്ത്യ ജനറല്‍ സെക്രട്ടറി അമിതാവ ഘോഷ് അടൂര്‍ ഗോപാലകൃഷ്ണനില്‍നിന്നും ഏറ്റുവാങ്ങി. തുടര്‍ന്ന് ഋത്വിക് ഘട്ടക് അവാര്‍ഡ് നേടിയ ഫിലിം സൊസൈറ്റി പ്രവര്‍ത്തകനും ഡോക്യുമെന്ററി സംവിധായകനുമായ മധു ജനാര്‍ദ്ദനനെ ആദരിച്ചു. ഫിലിം ആക്ടിവിസ്‌റ് വി. കെ . ജോസഫ്, വിഘ്നേഷ്. പി. ശശിധരന്‍ തുടങ്ങിയവര്‍ ഓപ്പണ്‍ ഫോറത്തില്‍ പങ്കെടുത്തു. പ്രേമേന്ദ്ര മജുംദാര്‍ മോഡറേറ്ററായിരുന്നു.



TAGS :