Quantcast

ഗുജറാത്തിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ചെന്നൈ; 207 റണ്‍സ് വിജയ ലക്ഷ്യം

23 പന്തില്‍ രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 51 റണ്‍സെടുത്ത ദുബെ സിഎസ്‌കെ ഇന്നിങ്‌സിലെ ടോപ് സ്‌കോററായി.

MediaOne Logo

Sports Desk

  • Updated:

    2024-03-26 17:29:32.0

Published:

26 March 2024 4:58 PM GMT

ഗുജറാത്തിന് മുന്നില്‍ റണ്‍മല തീര്‍ത്ത് ചെന്നൈ; 207 റണ്‍സ് വിജയ ലക്ഷ്യം
X

ചെന്നൈ: ഗുജറാത്ത് ടൈറ്റന്‍സിനെതിരേ മികച്ച സ്‌കോര്‍ പടുത്തുയര്‍ത്തി ചെന്നൈ സൂപ്പര്‍ കിങ്‌സ്. 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 206 റണ്‍സാണ് ചെന്നൈ സ്‌കോര്‍ ചെയ്തത്. ടോസ് നേടിയ ഗുജറാത്ത് ടൈറ്റന്‍സ് ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ ബാറ്റങ്ങിന് അയയ്ക്കുകയായിരുന്നു. ഓപ്പണിങില്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക്‌വാദും രച്ചിന്‍ രവീന്ദ്രയും ചേര്‍ന്ന് സ്വപ്‌ന തുടക്കമാണ് ആതിഥേയര്‍ക്ക് നല്‍കിയത്.

20 പന്തില്‍ മൂന്നു സിക്‌സുകളും ആറു ഫോറുകളും നേടിയ രച്ചിന്‍ 46 റണ്‍സ് നേടി. റഷീദ് ഖാന്റെ പന്തില്‍ ന്യൂസിലാന്‍ഡ് താരം പുറത്തായശേഷം എത്തിയ അജിങ്ക്യ രഹാന(12)വേഗത്തില്‍ മടങ്ങി. 36 പന്തില്‍ 46 റണ്‍സുമായി ഋതുരാജും പുറത്തായി.

എന്നാല്‍ പിന്നീട് ഒത്തുചേര്‍ന്ന ശിവം ദുബെയും ഡാരന്‍ മിച്ചലും ഇന്നിങ്‌സ് മുന്നോട്ട് കൊണ്ടുപോയി. 23 പന്തില്‍ രണ്ട് ബൗണ്ടറിയും അഞ്ച് സിക്‌സറും സഹിതം 51 റണ്‍സെടുത്ത ദുബെ സിഎസ്‌കെ ഇന്നിങ്‌സിലെ ടോപ് സ്‌കോററായി. അവസാന ഓവറില്‍ സമീര്‍ റിസ്വി(ആറുപന്തില്‍ 14), രവീന്ദ്ര ജഡേജ( മൂന്ന് പന്തില്‍ 7 റണ്‍സുമായി) ആഞ്ഞടിച്ചതോടെ സ്‌കോര്‍ 200 കടന്നു. ഗുജറാത്തിനായി റാഷിദ് ഖാന്‍ രണ്ട് വിക്കറ്റ് വീഴ്ത്തി.

TAGS :

Next Story