Quantcast

പൊട്ടിയ ഐഫോണിന് പകരം മിച്ചലിന്റെ സമ്മാനം; അത്ഭുതപ്പെട്ട് ആരാധകൻ-വീഡിയോ

പരിശീലനത്തിനിടെ ചെന്നൈ താരത്തിന്റെ പവർഫുൾ ഹിറ്റ് നേരെ ചെന്നുകൊണ്ടത് ഗ്യാലറിയിലെ ആരാധകന്റെ ദേഹത്തായിരുന്നു

MediaOne Logo

Sports Desk

  • Updated:

    2024-05-07 13:12:14.0

Published:

7 May 2024 1:10 PM GMT

പൊട്ടിയ ഐഫോണിന് പകരം മിച്ചലിന്റെ സമ്മാനം; അത്ഭുതപ്പെട്ട് ആരാധകൻ-വീഡിയോ
X

ന്യൂഡൽഹി: ബാറ്റിങ് പരിശീലനത്തിനിടെ താൻ ഉതിർത്ത ഷോട്ട് ദേഹത്തുകൊണ്ട് മൊബൈൽ ഫോൺ തകർന്ന ആരാധകന് ഞെട്ടിക്കുന്ന സമ്മാനം നൽകി ചെന്നൈ സൂപ്പർ കിങ്‌സ് ന്യൂസിലാൻഡ് താരം ഡാരൻ മിച്ചൽ. പഞ്ചാബ് കിങ്‌സ്-ചെന്നൈ സൂപ്പർ കിങ്‌സ് മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശീലനത്തിനിടെയാണ് സംഭവം. ഗ്രൗണ്ടിൽ ഗ്യാലറിയോട് ചേർന്ന ഭാഗത്താണ് ന്യൂസിലാൻഡ് താരം പരിശീലനം നടത്തിയത്.

പ്രാക്ടീസിനിടെ ചെന്നൈ താരത്തിന്റെ പവർഫുൾ ഹിറ്റ് നേരെ ചെന്നുകൊണ്ടത് ഗ്യാലറിയിലെ ആരാധകന്റെ ദേഹത്ത്. ഈ സമയം ചെന്നൈ ആരാധകന്റെ കൈയിലുണ്ടായിരുന്ന ഐഫോൺ നിലത്തുവീണു പൊട്ടി. ഉടൻതന്നെ മിച്ചൽ ഗ്യാലറിയിലേക്ക് നോക്കി ആരാധകനോട് ക്ഷമാപണം നടത്തി. പരിശീലനശേഷം മടങ്ങവെ ആരാധകന് തന്റെ ഗ്ലൗ സമ്മാനമായി നൽകി അത്ഭുതപ്പെടുത്തുകയും ചെയ്തു. ഫോൺ പൊട്ടിയെങ്കിലും പ്രിയതാരത്തിന്റെ കൈയിൽ നിന്ന് ഗ്ലൗ ലഭിച്ചതോടെ ആരാധകനും ഹാപ്പി. സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനകം വൈറലായി.

ഗ്യാലറിയിലേക്ക് പന്ത് പതിക്കാതിരിക്കാൻ വല സ്ഥാപിച്ചിട്ടുണ്ടായിരുന്നു. എന്നാൽ ഇതിന് മുകളിലൂടെയാണ് മിച്ചലിന്റെ അതിവേഗ ഷോട്ട് ഗ്യാലറിയിലേക്കെത്തിയത്. തൊട്ടടുത്തുനിന്ന് അപ്രതീക്ഷിതമായെത്തിയ പന്ത് പ്രതിരോധിക്കാൻ ആരാധകനായില്ല. ഇരിപ്പിടത്തുനിന്ന് തെറിച്ചുവീഴുകയായിരുന്നു. ഈ സീസണിൽ വലിയ തുകക്ക് ചെന്നൈയിലെത്തിയ മിച്ചൽ ശരാശരി പ്രകടനം മാത്രമാണ് ഇതുവരെ പുറത്തെടുത്തത്. 10 മത്സരങ്ങളിൽ നിന്നായി 229 റൺസാണ് താരത്തിന്റെ സമ്പാദ്യം. 28.63 ശരാശരിയിൽ ബാറ്റുവീശിയ താരം ഒരുതവണ അർധസെഞ്ച്വറി തികച്ചു.

TAGS :

Next Story