Quantcast

ആ ക്യാച്ചിനെ എന്തു പേരിട്ട് വിശേഷിപ്പിക്കും; ധോണിയുടെ വണ്ടര്‍ ക്യാച്ചിനെ പ്രശംസ കൊണ്ട് മൂടി മുന്‍ താരങ്ങള്‍

ഗുജറാത്ത് ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്.

MediaOne Logo

Sports Desk

  • Updated:

    2024-03-27 11:01:21.0

Published:

27 March 2024 10:36 AM GMT

ആ ക്യാച്ചിനെ എന്തു പേരിട്ട് വിശേഷിപ്പിക്കും; ധോണിയുടെ വണ്ടര്‍ ക്യാച്ചിനെ   പ്രശംസ കൊണ്ട് മൂടി മുന്‍ താരങ്ങള്‍
X

ചെന്നൈ: 42ാം വയസില്‍ ഐപിഎലില്‍ വീണ്ടും അത്ഭുതങ്ങള്‍ തീര്‍ക്കുകയാണ് എം.എസ് ധോണി. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ കിടിലന്‍ ഡൈവിങ് ക്യാച്ചുമായാണ് എംഎസ്ഡി ആരാധകരെ ഞെട്ടിച്ചിരിക്കുന്നത്. വിന്റേജ് ധോണിയുടെ പ്രകടനം കാണാനായെന്നാണ് ആരാധകര്‍ പ്രതികരിച്ചത്. മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുമെല്ലാം 'തല'യുടെ ക്യാച്ചിനെ വാനോളം പുകഴ്ത്തിയിരിക്കുകയാണിപ്പോള്‍.

കടുവ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടെന്നായിരുന്നു മുന്‍ സിഎസ്‌കെ താരം കൂടിയായ സുരേഷ് റെയ്‌ന പങ്കുവെച്ചത്. എല്ലാവര്‍ക്കും പ്രചോനമേകുകയാണ് ധോണിയെന്നും താരം സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. 2.27 മീറ്റര്‍ ദൂരത്തേക്ക് ചാടിയുള്ള ഇത്തരമൊരു ക്യാച്ച് കൈപിടിയിലൊതുക്കല്‍ ശ്രമകരമാണെന്നും, എന്നാല്‍ ധോണിയ്ക്ക് അത് എളുപ്പമാണെന്നും ആസ്‌ത്രേലിയന്‍ താരം സ്റ്റീവ് സ്മിത്ത് പറഞ്ഞു. മുന്‍ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ഇര്‍ഫാന്‍ പത്താനും ഇംഗ്ലീഷ് താരം സ്റ്റുവര്‍ട്ട് ബ്രോഡും മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ പ്രകടനത്തെ അഭിനന്ദനങ്ങള്‍കൊണ്ട്മൂടി. സോഷ്യല്‍ മീഡിയയിലും ധോണിയുടെ ക്യാച്ച് വൈറലാണ്.

ഗുജറാത്ത് ടൈറ്റന്‍സ് താരം വിജയ് ശങ്കറെയാണ് ധോണി അവിശ്വസനീയമായ ക്യാച്ചിലൂടെ പുറത്താക്കിയത്. മത്സരത്തില്‍ ഗുജറാത്ത് ഇന്നിംഗ്സിന്റെ എട്ടാം ഓവറിലാണ് സംഭവം. ഡാരില്‍ മിച്ചല്‍ എറിഞ്ഞ ഓവറിലെ മൂന്നാം പന്തില്‍ വിജയ് ശങ്കര്‍ ആയിരുന്നു സ്ട്രൈക്കില്‍. ഓഫ് സ്റ്റംപിന് പുറത്തുവന്ന പന്തില്‍ ശങ്കര്‍ ഡ്രൈവ് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റിന്റെ എഡ്ജില്‍ കൊണ്ട് പന്ത് കൃത്യമായി കീപ്പറുടെ അടുത്തേക്ക് എത്തി. ഈ സമയത്താണ് ധോണി ഒരു കിടിലന്‍ ഡൈവിങ്ങിലൂടെ പന്ത് കൈപ്പിടിയില്‍ ഒതുക്കിയത്. ഇതോടെ ചെപ്പോക്ക് മുഴുവന്‍ ആരവമുയര്‍ന്നു. മത്സരത്തില്‍ ചെന്നൈ വമ്പന്‍ജയവും സ്വന്തമാക്കിയിരുന്നു

TAGS :

Next Story