Quantcast

ജ്യോതി യാരാജി ഇന്ത്യക്കായി സ്വര്‍ണം നേടിയോ? പ്രചരിക്കുന്ന വീഡിയോയുടെ സത്യാവസ്ഥ എന്ത്? ഫാക്ട് ചെക്ക്

സെപ്റ്റംബര്‍ 30ന് തുടങ്ങാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസിലെ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സ്പ്രിന്‍റര്‍ ജ്യോതി യാരാജി സ്വര്‍ണം നേടിയെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

MediaOne Logo

Web Desk

  • Published:

    26 Sep 2023 10:48 AM GMT

FACT CHECK,  Jyothi Yarraji, win ,gold,India ,Asian Games 2023 ,Hangzhou,fake
X

ജ്യോതി യാരാജി

'ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം. ആന്ധ്രാപ്രദേശില്‍ നിന്നുള്ള ജ്യോതി യാരാജി എന്ന സ്പ്രിന്‍ററാണ് വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഇന്ത്യക്ക് സ്വര്‍ണം സമ്മാനിച്ചത്'. സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന പോസ്റ്റാണിത്, ഒപ്പം ഒരു വീഡിയോയും സോഷ്യല്‍ മീഡിയിയില്‍ ഓടുന്നുണ്ട്. ജ്യോതി യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ഒന്നാമതായി ഫിനിഷ് ചെയ്യുന്ന വീഡിയോയാണ് ഈ പോസ്റ്റിനൊപ്പം സമൂഹമാധ്യമങ്ങളില്‍ ഓടുന്നത്. എന്നാല്‍ രസകരമായ സംഭവം എന്താണെന്നുവെച്ചാല്‍ ഏഷ്യന്‍ ഗെയിംസില്‍ 100 മീറ്റര്‍ ഹര്‍ഡില്‍സ് മത്സരം ഇതുവരെ തുടങ്ങിയിട്ടില്ല എന്നതാണ്. അപ്പോള്‍ പിന്നെ...? അതെ സംഭവം വ്യാജമാണ്.

ഫാക്ട് ചെക്ക്

സമൂഹമാധ്യമങ്ങളില്‍ ഇന്ത്യക്ക് സ്വര്‍ണം എന്ന തരത്തില്‍ വ്യാപകമായി ഈ പോസ്റ്റുകള്‍ പ്രചരിച്ചു. ആശാ ഭോസ്‌ലെയെപ്പോലെയുള്ള പ്രമുഖര്‍ പോലും സോഷ്യല്‍ മീഡിയയില്‍ സ്വന്തം ഹാന്‍ഡിലുകളില്‍ വീഡിയോ ഉള്‍പ്പെടെ ഈ പോസ്റ്റുകള്‍ പങ്കുവെച്ചു.

ഇതോടെ സംഭവം വ്യാപകമായി പ്രചരിച്ചു. പിന്നാലെ പ്രമുഖ സ്പോര്‍ട്സ് വെബ്സൈറ്റായ സ്പോര്‍ട്സ്റ്റാര്‍ ഈ വിഷയത്തില്‍ ഫാക്ട് ചെക്ക് നടത്തി. പ്രചരിക്കുന്ന വീഡിയോയും വാര്‍ത്തയും തെറ്റാണെന്ന് സ്ഥിരീകരിച്ചു.

ഏഷ്യന്‍ ഗെയിംസില്‍ വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സ് മത്സര ഇനം ഇതുവരെ തുടങ്ങിയിട്ടില്ല. സെപ്റ്റംബര്‍ 30ന് തുടങ്ങാനിരിക്കുന്ന വനിതകളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലാണ് ഇപ്പോള്‍ ഇന്ത്യന്‍ സ്പ്രിന്‍റര്‍ ജ്യോതി യാരാജി സ്വര്‍ണം നേടിയെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിക്കുന്നത്.

സമൂഹമാധ്യമങ്ങളില്‍ ഈ പോസ്റ്റുകള്‍ക്കൊപ്പം ജ്യോതി യാരാജി 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ വിജയിക്കുന്ന വീഡിയോയും പ്രചരിക്കുന്നുണ്ട്. അതുപക്ഷേ ഏഷ്യന്‍ ഗെയിംസിലേതല്ലെന്ന് മാത്രം.


2023 ജൂലൈയിൽ ബാങ്കോക്കിൽ നടന്ന ഏഷ്യൻ അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ജ്യോതി യാരാജി സ്വർണം നേടിയിരുന്നു. ഈ വീഡിയോയാണ് ഇപ്പോള്‍ ഏഷ്യന്‍ ഗെയിംസില്‍ താരം സ്വര്‍ണം നേടിയെന്ന തരത്തില്‍ സോഷ്യൽ മീഡിയയിൽ വീണ്ടും പ്രചരിക്കുന്നത്. വീഡിയോയുടെ അവസാനം ജ്യോതി യാരാജി വിജയം ആഘോഷിക്കുമ്പോൾ ഏഷ്യൻ അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പ് ലോഗോയും കാണാന്‍ സാധിക്കും.


TAGS :

Next Story