Quantcast

ഏഷ്യൻ കപ്പ് ഫുട്ബാൾ: ക്വാർട്ടറിൽ തീപാറും പോരാട്ടങ്ങൾ

ഇറാനും ജപ്പാനും തമ്മിലെ മത്സരം ആരാധകര്‍ക്ക് വിരുന്നാകും

MediaOne Logo

Web Desk

  • Published:

    1 Feb 2024 12:54 AM GMT

afc asian cup football qatar 2023
X

ദോഹ: ഏഷ്യന്‍ കപ്പ് ഫുട്ബോളിന്റെ ക്വാര്‍ട്ടര്‍ ഫൈനല്‍ ലൈനപ്പായി. ദക്ഷിണ കൊറിയയും ആസത്രേലിയയും തമ്മിലാണ് ക്വാര്‍ട്ടറിലെ തീപാറും മത്സരം. ഇറാനും ജപ്പാനും തമ്മിലുള്ള മത്സരവും ആരാധകര്‍ക്ക് വിരുന്നാകും.

വെള്ളിയാഴ്ച തജികിസ്താന്‍- ജോര്‍ദാന്‍ മത്സരത്തോടെയാണ് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ തുടങ്ങുന്നത്. ഇറാഖിനെ ‌തോല്‍പ്പിച്ചാണ് ജോര്‍ദാന്റെ വരവ്. യുഎഇയെ ഷൂട്ടൌട്ടില്‍ മറികടന്നാണ് തജികിസ്താന്‍ അവസാന എട്ടിലെത്തിയത്.

അന്നുതന്നെ നടക്കുന്ന ആസ്ത്രേലിയ - കൊറിയ മത്സരം തുല്യശക്തികളുടെ പോരാണ്. ക്വാര്‍ട്ടറില്‍ അനായാസ ജയം നേടിയ ആസ്ത്രേലിയക്കാര്‍ ടൂര്‍ണമെന്റില്‍ ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ല. കൊറിയയാകട്ടെ സൌദിയുടെ ശക്തമായ വെല്ലുവിളി അതിജീവിച്ചാണ് വരുന്നത് .

ഇറാന്‍-ജപ്പാന്‍ മത്സരത്തില്‍ കടലാസില്‍ ജപ്പാന് മേധാവിത്തമുണ്ട്. പ്രീക്വാര്‍ട്ടറില്‍ ബഹ്റൈനെതിരെ അനായാസമായിരുന്നു ജയം. ഇറാനാകട്ടെ ദുര്‍ബലരായ സിറിയയെ മറികടക്കാന്‍ ഷൂട്ടൌട്ട് വരെ കാത്തിരിക്കേണ്ടിവന്നു. ആതിഥേയരായ ഖത്തറും യുവത്വത്തിന്റെ കരുത്തില്‍ കുതിക്കുന്ന ഉസ്ബെക്കിസ്താനും തമ്മിലാണ് അവസാന മത്സരം.

TAGS :

Next Story