Quantcast

ജർമനിയിൽ സാബി വസന്തം; ബുണ്ടെസ് ലിഗയിൽ ബയേർ ലെവർകൂസണ് ആദ്യകിരീടം

MediaOne Logo

Sports Desk

  • Published:

    14 April 2024 5:23 PM GMT

Bayer 04 Leverkusen
X

ജർമൻ ഫുട്ബാളിൽ പുതുയുഗപ്പിറവി. 5 മത്സരങ്ങൾ ശേഷിക്കെ ബുണ്ടെസ് ലിഗയിൽ തങ്ങളുടെ ആദ്യ കിരീടം നേടി ബയേർ ലെവർകൂസൺ പുതുചരിത്രമെഴുതി. സ്പാനിഷ് പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ കളത്തിലിറങ്ങിയ ലെവർകൂസൺ തോൽവിയറിയാതെയാണ് കിരീടം ഉറപ്പിച്ചത്.

സ്വന്തം തട്ടകത്തിൽ വെർഡെർ ബ്രെമനെ എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് പരാജയപ്പെടുത്തിയാണ് ലെവർകൂസൺ ചരിത്രം തീർത്തത്. മത്സരത്തിന്റെ സമസ്ത മേഖലകളിലും ആധിപത്യം പുലർത്തിയ ലെവർകൂസണായി ആദ്യം വിക്ടർ ​ബോണിഫേസാണ് സ്കോർ ചെയ്തത്.25ാം മിനിറ്റിൽ പെനൽറ്റിയിലൂടെയായിരുന്നു ഗോൾ. 60ാം മിനുറ്റിൽ ഗ്രനിറ്റ് ഷാക്ക ലീഡുയർത്തി. 68, 83,90 മിനിറ്റുകളിൽ ഹാട്രിക് നേടിയ ​േഫ്ലാറിയൻ വിർട്ട്സ് വിജയം രാജകീയമാക്കി.

2011-12 സീസണിൽ ബൊറൂസിയ ഡോർട്ട്മുണ്ട് ചാമ്പ്യൻമാരായ ശേഷം ലിഗയിലെ 11 വർഷം നീണ്ട ബയേൺ മ്യൂണിക്കിന്റെ ആധിപത്യത്തിന് കൂടിയാണ് അന്ത്യമാകുന്നത്. 29 മത്സരങ്ങൾ പൂർത്തിയായപ്പോൾ ബയേണ് 63ഉം ലെവർകൂസണ് 79ഉം പോയന്റാണുള്ളത്.കഴിഞ്ഞ സീസണിൽ ആറാംസ്ഥാനത്തായിരുന്ന ലെവർകൂസൺ സാബിയുടെ ശിക്ഷണത്തിൽ അമ്പരപ്പിക്കുന്ന തേരോട്ടമാണ് സീസണിൽ ഉടനീളം നടത്തിയത്.

TAGS :

Next Story