Quantcast

തോൽവിക്ക് പിന്നാലെ ലിവർപൂൾ ആരാധകന്റെ കളിയാക്കൽ; രൂക്ഷമായി പ്രതികരിച്ച് എൻസോ- വീഡിയോ

നിലവിൽ പ്രീമിയർ ലീഗിൽ മോശം ഫോമിൽ തുടരുന്ന മുൻ ചാമ്പ്യൻമാർ 11ാം സ്ഥാനത്താണ്

MediaOne Logo

Web Desk

  • Published:

    26 Feb 2024 3:25 PM GMT

തോൽവിക്ക് പിന്നാലെ ലിവർപൂൾ ആരാധകന്റെ കളിയാക്കൽ; രൂക്ഷമായി പ്രതികരിച്ച് എൻസോ- വീഡിയോ
X

ലണ്ടൻ: അത്യന്തം ആവേശകരമായ മത്സരത്തിൽ ചെൽസിയെ എതിരില്ലാത്ത ഒരു ഗോളിന് കീഴടക്കിയാണ് ലിവർപൂൾ കരബാവോ(ലീഗ് കപ്പ്) കിരീടം സ്വന്തമാക്കിയത്. എക്‌സ്ട്രാ ടൈമിന്റെ അവസാന മിനിറ്റിൽ പ്രതിരോധ താരം വാൻഡെക് നേടിയ ഗോളിലാണ് ചെമ്പട കിരീടത്തിലേക്കെത്തിയത്. നിശ്ചിത സമയം ഇരു ടീമുകളും ( 0-0) സമനില പാലിക്കുകയായിരുന്നു. തുടർന്ന് എക്‌സ്‌ട്രൈ ടൈമിന്റെ 118ാം മിനിറ്റിലാണ് വിജയഗോൾ വന്നത്. വെംബ്ലി സ്റ്റേഡിയത്തിൽ ചെൽസിയെ തോൽപിച്ചതോടെ പത്താം കിരീടമാണ് ലിവർപൂൾ സ്വന്തമാക്കിയത്.

മത്സരശേഷം മടങ്ങുന്നതിനിടെ ചെൽസി താരം എൻസോ ഫെർണാണ്ടസിന്റെ വീഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായത്. നിരാശരായി മടങ്ങവെ കാണികളിൽ നിന്നുള്ള പ്രതികരണമാണ് അർജന്റൈൻ യുവതാരത്തെ ചൊടിപ്പിച്ചത്. ലിവർപൂൾ ആരാധകന്റെ കളിയാക്കലിനെ തുടർന്ന് എൻസോ രൂക്ഷമായി നോക്കുകയും പ്രതികരിക്കാനൊരുങ്ങുകയുമായിരുന്നു. എന്നാൽ സഹതാരം കോൾ പാൽമർ താരത്തെ അനുനയിപ്പിച്ച് കൊണ്ടുപോകുകയായിരുന്നു.

ട്രാൻസ്ഫർ വിപണിയിലെ റെക്കോർഡ് തുകക്കാണ് 23 കാരനെ നീലപട കൂടാരത്തിലെത്തിച്ചത്. എന്നാൽ ക്ലബിനൊപ്പം കിരീടം സ്വന്തമാക്കാൻ താരത്തിനായില്ല. പ്രീമിയർ ലീഗിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് ചെൽസി നടത്തുന്നത്. 25 മത്സരങ്ങളിൽ നിന്നും 35 പോയിന്റുമായി നിലവിൽ 11ാം സ്ഥാനത്താണ് മുൻ ചാമ്പ്യൻമാർ.

TAGS :

Next Story