Quantcast

കുന്നംകുളത്ത് പാലക്കാടന്‍ കുതിപ്പ് തുടരുന്നു; ഏഴ് സ്വര്‍ണമടക്കം 57 പോയിന്‍റുമായി ഒന്നാമത്

നാല് സ്വർണം നേടിയ മലപ്പുറം ആണ് 43 പോയിന്‍റോടെ തൊട്ടുപിന്നിൽ

MediaOne Logo

Web Desk

  • Updated:

    2023-10-18 07:56:32.0

Published:

18 Oct 2023 7:44 AM GMT

sports meet
X

കുന്നംകുളത്ത് നടക്കുന്ന കായികമേളയില്‍ നിന്ന്

തൃശൂര്‍: സംസ്ഥാന സ്കൂൾ കായികോത്സവത്തിന്‍റെ രണ്ടാം ദിവസം പാലക്കാടൻ കുതിപ്പ് തുടരുന്നു. 7 സ്വർണമടക്കം 57 പോയിന്‍റാണ് നിലവിൽ പാലക്കാട് നേടിയിട്ടുള്ളത്.നാല് സ്വർണം നേടിയ മലപ്പുറം ആണ് 43 പോയിന്‍റോടെ തൊട്ടുപിന്നിൽ. സ്കൂളുകളുടെ വിഭാഗത്തിൽ കോതമംഗലം മാർ ബേസിൽ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. 22 പോയിന്‍റാണ് മാർ ബേസിൽ നേടിയത്. 18 പോയിന്‍റുമായി നിലവിലെ ചാമ്പ്യന്മാരായ ഐഡിയൽ കടകശ്ശേരി തൊട്ടു പിന്നാലെയുണ്ട്.മീറ്റിലെ ഗ്ലാമർ ഇനമായ 100 മീറ്റർ ഫൈനൽ മത്സരങ്ങൾ ഇന്ന് വൈകിട്ട് നടക്കും.

സീനിയർ ആൺകുട്ടികളുടെ 5000 മീറ്റർ,സീനിയർ പെൺകുട്ടികളുടെ 3000 മീറ്റർ, ജൂനിയർ പെൺകുട്ടികളുടെ പോൾ വാൾട്ട്, സബ് ജൂനിയര്‍ ആൺകുട്ടികളുടെ ഡിസ്കസ് ത്രോ, ഷോട്ട്പുട്ട് എന്നീ മത്സരങ്ങളുടെ ഫൈനലുകളാണ് ഇന്ന് നടന്നത്. ഇനി 17 മത്സരങ്ങളുടെ ഫൈനൽ കൂടി ഇന്ന് നടക്കും.



TAGS :

Next Story