Quantcast

സംസ്ഥാന കായികോത്സവത്തിന് ഇന്ന് സമാപനം; പാലക്കാട് കുതിപ്പ് തുടരുന്നു

ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും

MediaOne Logo

Web Desk

  • Published:

    20 Oct 2023 2:04 AM GMT

sports meet
X

സംസ്ഥാന സ്കൂള്‍ കായികോത്സവത്തില്‍ നിന്ന്

തൃശൂര്‍: 65-ാമത് സംസ്ഥാന കായികമേളക്ക് ഇന്ന് സമാപനം. അവസാന ദിവസമായ ഇന്ന് 25 ഫൈനൽ മത്സരങൾ നടക്കും.ജൂനിയർ വിഭാഗങ്ങളിലെ വിവിധ വിഭാഗങ്ങളിലെ 800,200 മീറ്റർ മത്സരങ്ങളും അധ്യാപകർക്കായുള്ള 14 ഫൈനൽ മത്സരങ്ങളും ഇന്ന് നടക്കും. പോയിന്‍റ് പട്ടികയിൽ 179 പോയിന്‍റുമായി പാലക്കാട് ആണ് ഒന്നാം സ്ഥാനത്ത്.131 പോയിന്‍റുമായി മലപ്പുറം രണ്ടാമതും 69 പോയിനുമായി എറണാകുളം മൂന്നാമതും ആണ്. സ്കൂളുകളിൽ 43 പോയിന്‍റുമായി ഐഡിയൽ കടകശ്ശേരി ഒന്നാമതും 38 പോയിന്‍റുമായി കോതമംഗലം മാർ ബേസിൽ രണ്ടാമതുമാണ്.


https://www.youtube.com/watch?v=aiwRnQLWJcA


TAGS :

Next Story