Quantcast

ചെട്ടിനാട് ചിക്കൻ, ചിക്കൻ 65, പൊടി ഇഡ്ഡലി, ബ്ലൂബെറി വാനില പേസ്ട്രി-ഇത് പഴയ എയർ ഇന്ത്യയല്ല!

എക്കോണമി ക്ലാസിലെ മെനുവിൽ ബ്ലൂബെറി വാനില പേസ്ട്രി, ചില്ലി ചിക്കൻചീസ് മഷ്‌റൂം, ആലു ജീര മുതൽ മലബാർ ചിക്കൻ കറി വരെ ലഭിക്കും

MediaOne Logo

Web Desk

  • Updated:

    2022-10-04 08:55:47.0

Published:

4 Oct 2022 8:41 AM GMT

ചെട്ടിനാട് ചിക്കൻ, ചിക്കൻ 65, പൊടി ഇഡ്ഡലി, ബ്ലൂബെറി വാനില പേസ്ട്രി-ഇത് പഴയ എയർ ഇന്ത്യയല്ല!
X

ന്യൂഡൽഹി: യാത്രക്കാർക്കായി അടിപൊളി ഭക്ഷണവിഭവങ്ങളൊരുക്കി എയർ എന്ത്യ. ടാറ്റ കമ്പനി തിരിച്ചെടുത്തതിനു പിന്നാലെ നടക്കുന്ന പരിഷ്‌ക്കരണങ്ങളുടെ ഭാഗമായാണ് ഏറ്റവും കൂടുതൽ പഴികേട്ടിരുന്ന മെനുവിൽ വമ്പൻ മാറ്റങ്ങൾ അവതരിപ്പിച്ചിരിക്കുന്നത്.

ആലൂ പൊറാട്ട, പൊടി ഇഡ്ഡലി, മെദു വട, ചിക്കൻ ചെട്ടിനാട്, ഉരുളക്കിഴങ്ങ് പൊടിമാസ് അടക്കമുള്ള തദ്ദേശീയ വിഭവങ്ങൾ ബിസിനസ് ക്ലാസിൽ ലഭ്യമാണ്. ഇതോടൊപ്പം മധുരമില്ലാത്ത ചോക്ലേറ്റ് ഓട്‌സ് മഫിൻ, കടുക് ക്രീം പുരട്ടിയ ചിക്കൻ സോസ്, ചിക്കൻ 65, പെസ്റ്റോ ചിക്കൻ സാൻഡ്‌വിച്ച് തുടങ്ങി വിദേശികളുമുണ്ട്.

ചീസ് മഷ്‌റൂം ഓംലെറ്റ്, ആലു ജീര, വെജ് ബിരിയാണി, ചോളം, മലബാർ ചിക്കൻ കറി അങ്ങനെ പോകുന്നു എക്കോണമി ക്ലാസിലെ സ്വദേശി വിഭവങ്ങൾ. ഇവയ്‌ക്കൊപ്പം ബ്ലൂബെറി വാനില പേസ്ട്രി, ചില്ലി ചിക്കൻ, വെജ് ഫ്രൈഡ് നൂഡിൽസ് അടക്കമുള്ള മറ്റു വിഭവങ്ങളുമുണ്ട്.

ഒക്ടോബർ ഒന്നുമുതലാണ് പുതിയ മെനു അവതരിപ്പിച്ചിരിക്കുന്നത്. നിലവിൽ ആഭ്യന്തര സർവീസുകളിലാണ് ഇവ നടപ്പാക്കിയിട്ടുള്ളത്. യാത്രക്കാരുടെ ആരോഗ്യവും ക്ഷേമുംകൂടി മുൻനിർത്തിയാണ് പുതിയ മെനു തയാറാക്കിയിരിക്കുന്നതെന്ന് എയർ ഇന്ത്യയിലെ ഇൻഫ്‌ളൈറ്റ് സർവീസ് വിഭാഗം തലവൻ സന്ദീപ് വർമ പറഞ്ഞു.

Summary: Air India's new menu features chicken 65, blueberry vanilla pastry and much more

TAGS :

Next Story