Quantcast

മ്യൂച്വല്‍ഫണ്ടുകളില്‍ കൈവെക്കും മുമ്പ് ഇതൊക്കെ അറിഞ്ഞോളൂ

  • നിശ്ചിത വരുമാനം ഉറപ്പാക്കുന്നു
  • റിസ്‌ക് കൂടുന്തോറും വരുമാനവും കൂടും
  • സൂചിക മാത്രം ട്രാക്ക് ചെയ്യാനും ഫണ്ട്

MediaOne Logo

Web Desk

  • Updated:

    2023-07-21 11:56:58.0

Published:

21 July 2023 11:30 AM GMT

Handling NORKA funds
X

പണ്ടുമുതല്‍ക്കേ മിച്ചം പിടിക്കുന്ന പണം ബാങ്കുകളിലോ റിയല്‍എസ്‌റ്റേറ്റ് ആസ്തികളിലോ സ്വര്‍ണത്തിലോ ഒക്കെ നിക്ഷേപിച്ചു പരിചയമുള്ളവരാണ് നമ്മള്‍. എന്നാല്‍ അടുത്ത കാലത്തായി മ്യൂച്വല്‍ഫണ്ട് നിക്ഷേപങ്ങളും ഓഹരികളിലേക്കുമൊക്കെ ശ്രദ്ധ തിരിഞ്ഞിട്ടുണ്ട്. മേല്‍പ്പറഞ്ഞ ആസ്തികളേക്കാള്‍ നിക്ഷേപിക്കാനും മികച്ച വരുമാനം നേടാനും ഉദ്ദേശ ലക്ഷ്യങ്ങള്‍ക്ക് അനുസരിച്ച് പണം വളര്‍ത്താന്‍ വേണ്ട ഉപകരണമായുമൊക്കെ ഈ നിക്ഷേപ പദ്ധതികളെ പരിഗണിച്ചു തുടങ്ങിയിട്ടുണ്ട്.

ചുരുങ്ങിയ കാലത്തിനുള്ളിലും ഒരുപാട് വര്‍ഷങ്ങള്‍ക്ക് അപ്പുറത്തേക്കുമൊക്കെ സമ്പാദ്യം കരുതിവെക്കാനും വളര്‍ത്തിയെടുക്കാനും ഇത്തരം നിക്ഷേപങ്ങള്‍ സഹായിക്കുമെന്ന് നമുക്ക് അറിയാം. അതുകൊണ്ട് തന്നെ മ്യൂച്വല്‍ഫണ്ട് നിക്ഷേപത്തെ കുറിച്ച് ആലോചിച്ചു തുടങ്ങുന്നവര്‍ ചില കാര്യങ്ങളൊക്കെ പ്രാഥമികമായി മനസിലാക്കിയിരിക്കണം. ഏതൊക്കെ മ്യൂച്വല്‍ഫണ്ടുകള്‍ വിപണിയിലുണ്ടെന്നും ഇവയൊക്കെ തമ്മിലുള്ള വ്യത്യാസമെന്താണെന്നും അറിഞ്ഞിരിക്കണം. കാരണം നമ്മള്‍ ഉദ്ദേശിക്കുന്ന ലക്ഷ്യത്തിലേക്ക് എത്താന്‍ അനുയോജ്യമായ പദ്ധതി ഏതാണെന്ന് അറിഞ്ഞ് വേണം പണം നിക്ഷേപിക്കാന്‍ . നിക്ഷേപ തന്ത്രത്തിലെ ആദ്യ സ്ട്രാറ്റജി തന്നെ ആ പദ്ധതി ഏത് വിഭാഗത്തില്‍ ഉള്‍പ്പെടുന്നു എന്ന തിരിച്ചറിവാണ്.

നിരവധി മ്യൂച്വല്‍ഫണ്ടുകളുണ്ട്. അവയ്‌ക്കൊക്കെ അതിന്റേതായ നിക്ഷേപ ലക്ഷ്യവും റിസ്‌ക് പ്രൊഫൈലും ഉണ്ട്. അതില്‍ ചിലത് ഇവിടെ പറയാം.

ഇക്വിറ്റി ഫണ്ട്

ഓഹരികളില്‍ നിക്ഷേപിക്കുന്ന മ്യൂച്വല്‍ഫണ്ടാണിത്. കമ്പനിയുടെ ഉടമസ്ഥതയുള്ള ഓഹരികളാണിത്. ഒരു നിശ്ചിത സമയമെടുത്ത് വളരുന്ന ഗ്രോത്ത് ഫണ്ടുകളും ഇന്‍കം ഫണ്ടുകളുമൊക്കെ ഈ കാറ്റഗറിയില്‍ വരും. ലാഭവിഹിതം(ഡിവിഡന്റ്) ആണ് റിട്ടേണായി നല്‍കുന്നത്. കമ്പനി വരുമാന വളര്‍ച്ച നേടിയാല്‍ മികച്ച വരുമാനം ഇക്വിറ്റി ഫണ്ടുകളില്‍ പ്രതീക്ഷിക്കാം.

ഫിക്‌സഡ് ഇന്‍കം ഫണ്ട്

ബോണ്ടുകളില്‍ നിക്ഷേപിക്കുന്ന ഫണ്ടുകളെയാണ് സ്ഥിരവരുമാന ഫണ്ട് എന്ന് വിളിക്കുന്നത്. സര്‍ക്കാരിനോ കമ്പനികള്‍ക്കോ അനുവദിക്കുന്ന വായ്പകളാണ് ഈ ബോണ്ടുകള്‍. കുറഞ്ഞ കാലത്തേക്കുള്ള ഫണ്ടുകളും ദീര്‍ഘകാലത്തേക്കുള്ളതും ഉണ്ട്. പത്തോ അതിലധികമോ കൂടുതല്‍ വര്‍ഷത്തിലേക്കും ഈ ബോണ്ടുകളില്‍ നിക്ഷേപിക്കാം. ഇതില്‍ നിന്ന് നിശ്ചിത വരുമാനം സ്ഥിരമായി പ്രതീക്ഷിക്കാന്‍ സാധിക്കും.

മണി മാര്‍ക്കറ്റ് ഫണ്ട്

ഇതിനെ ഹ്രസ്വകാല ഫണ്ടുകള്‍ എന്ന് പറയാം. ചുരുങ്ങിയ കാലത്തിലേക്കുള്ള ഡെബ്റ്റ് ഇന്‍സ്ട്രുമെന്റുകളിലാണ് ഇത് നിക്ഷേപിക്കുന്നത്. ട്രഷറി ബില്ലുകള്‍,കൊമേഴ്‌സ്യല്‍ പേപ്പറുകള്‍ തുടങ്ങിയവയെ പോലെ ചുരുങ്ങിയ കാലത്തേക്കുള്ള ഡെബ്റ്റ് പദ്ധതികളിലേക്കുള്ള മ്യൂച്വല്‍ഫണ്ട് നിക്ഷേപം. ഈ സ്‌കീമുകളിലൊക്കെ നഷ്ട സാധ്യത പൊതുവേ കുറവാണ്.

ഹൈബ്രിഡ് ഫണ്ട്

ഓഹരികള്‍, ബോണ്ടുകള്‍,ആസ്തികള്‍ എന്നിവയെല്ലാം കൂടി ഒരുമിച്ചുള്ള ഒരു ഫണ്ടാണ് ഹൈബ്രിഡ് ഫണ്ടുകള്‍. ഈ മൂന്ന് നിക്ഷേപ വിഭാഗങ്ങളിലേക്കും സമ്മിശ്രമായി നിക്ഷേപത്തെ വകയിരുത്താന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. ഏതെങ്കിലും ഒരു നിക്ഷേപ പദ്ധതിക്ക് പകരം മൂന്നെണ്ണം. ഇക്വിറ്റി ഫണ്ടുകളുടെയും സ്ഥിര വരുമാന ഫണ്ടുകളുടെയും ആനുകൂല്യങ്ങള്‍ ലഭിക്കാന്‍ ആഗ്രഹിക്കുന്ന നിക്ഷേപകര്‍ക്ക് ഹൈബ്രിഡ് ഫണ്ടുകള്‍ നല്ലൊരു ഓപ്ഷനാണ്. വിപണി എങ്ങിനെ ചാഞ്ചാടിയാലും മൂന്ന് കാറ്റഗറിയുള്ളതിനാല്‍ ഒന്നിലുള്ള നഷ്ടം മറ്റൊന്നില്‍ ബാലന്‍സ് ചെയ്യാന്‍ സാധിക്കും.

ഇന്‍ഡക്‌സ് ഫണ്ട് (സൂചിക ഫണ്ട്)

ഏതെങ്കിലും ഒരു പ്രത്യേക വിപണിയെ മാത്രം പിന്തുടരുന്ന മ്യൂച്വല്‍ഫണ്ടാണിത്. എസ് ആന്റ് പി 500 പോലുള്ള ഏതെങ്കിലും ഒരു സൂചികയെയാണ് ഇത് ട്രാക്ക് ചെയ്യുക. സ്വന്തം പോര്‍ട്ട്‌ഫോളിയോ കൃത്യമായി മാനേജ് ചെയ്യാന്‍ സാധിക്കാത്ത നിക്ഷേപകര്‍ ഏതെങ്കിലുമൊരു സൂചിക ട്രാക്ക് ചെയ്യുന്ന ഈ ഫണ്ടിനെ തെരഞ്ഞെടുക്കുന്നത് നല്ലതാണ്.

TAGS :

Next Story