Quantcast

ഫിനാൻഷ്യൽ ടൈംസ് മാനേജ്‌മെന്റ് റാങ്കിങ്ങ് പട്ടികയിൽ ഇടംപിടിച്ച് കോഴിക്കോട് ഐഐഎം

ഏഷ്യൻ ബിസിനസ് സ്‌കൂളുകളിൽ പത്താം സ്ഥാനം

MediaOne Logo

Web Desk

  • Published:

    12 Sep 2023 10:52 AM GMT

kozhikkode iim
X

കോഴിക്കോട്: ഫിനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്‌സ് ഇൻ മാനേജ്‌മെന്റ് റാങ്കിങ്ങിൽ ഇടം പിടിച്ച് കോഴിക്കോട് ഐഐഎം. ലോകത്തെ ഏറ്റവും മികച്ച ബിസിനസ് സ്‌കൂളുകളിൽ 77-ാമതാണ് ഐഐഎമ്മിന്റെ സ്ഥാനം. ഏഷ്യയിലെ ബി സ്‌കൂളുകളിൽ പത്താമതും ഇന്ത്യയിലേതിൽ നാലാമതുമാണ്.

ഐഐഎമ്മിനു കീഴിലുള്ള മുഴുസമയ എംബിഎ പ്രോഗ്രാമാണ് 2023ലെ ഫൈനാൻഷ്യൽ ടൈംസ് മാസ്റ്റേഴ്‌സ് ഇൻ മാനേജ്‌മെന്റ് റാങ്കിങ്ങിൽ ഇടം നേടിയത്. കോഴ്‌സ് പൂർത്തിയാക്കിയ ശേഷമുള്ള ആദ്യ മൂന്നു വർഷത്തെ ശമ്പളം, ശമ്പള ശതമാനത്തിലെ വർധനവ്, പണത്തിന്റെ മൂല്യം, കരിയർ പുരോഗതി, വനിതാ അധ്യാപകർ, വിദ്യാർത്ഥികൾ, അന്താരാഷ്ട്ര ഫാക്കൽറ്റി, അധ്യാപകർ തുടങ്ങി നിരവധി ഘടകങ്ങൾ പരിഗണിച്ചാണ് റാങ്കിങ് പട്ടിക തയ്യാറാക്കിയത്.

മികച്ച വിദ്യാഭ്യാസത്തിനായുള്ള തങ്ങളുടെ അചഞ്ചലമായ പ്രതിബദ്ധത അടിവരയിടുന്നതാണ് ഫിനാൻഷ്യൽ ടൈംസ് പട്ടികയിലെ ഇടമെന്ന് ഐഐഎം കോഴിക്കോട് ഡയറക്ടർ പ്രൊഫസർ ദെബാശിഷ് ചാറ്റർജി പറഞ്ഞു. വിദ്യാർത്ഥികളുടെ പഠനാനുഭവം മെച്ചപ്പെടുത്താൻ നിരന്തര യത്‌നം നടത്തുന്ന പരിചയസമ്പന്നരായ അധ്യാപകരുടെ സമർപ്പണത്തിന്റെയും അഭിനിവേശത്തിന്റെയും സാക്ഷ്യമാണ് ഈ നേട്ടമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

TAGS :

Next Story