Quantcast

മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ തീം വീഡിയോ പ്രകാശനം ചെയ്തു

സംവിധായകൻ കമലാണ് പ്രകാശനം നിർവഹിച്ചത്

MediaOne Logo

Web Desk

  • Published:

    23 Dec 2022 9:32 AM GMT

മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ തീം വീഡിയോ പ്രകാശനം ചെയ്തു
X

കോഴിക്കോട്: മീഡിയവൺ അക്കാദമി ഫിലിം ഫെസ്റ്റിവൽ (മാഫ്) തീം വീഡിയോ സംവിധായകൻ കമൽ റിലീസ് ചെയ്തു. 40 സെക്കന്റ് ദൈർഘ്യമുള്ള തീം വീഡിയോ മീഡിയവൺ ഗ്രാഫിക്‌സ് ടീം ആണ് നിർമിച്ചത്. ഫെബ്രുവരി 17,18,19 തിയതികളിൽ നടക്കുന്ന ഫിലിം ഫെസ്റ്റിവലിന്റെ തീം പോസ്റ്ററും ചടങ്ങിൽ പ്രകാശനം ചെയ്തു. മീഡിയവൺ മാനേജിംഗ് എഡിറ്റർ സി. ദാവൂദ് ഫെസ്റ്റിവൽ ഡയറക്ടറും ചലചിത്ര നിരൂപകനുമായ മധു ജനാർദ്ധനന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. റീ ഫ്രെയിം ഡെമോക്രസി വിഷൻസ് ഫ്രം ദി മാർജിൻ എന്നതാണ് തീം.

ചടങ്ങിൽ ഫെസ്റ്റിവലിന്റെ മുഖ്യ സ്‌പോൺസർ ആയ ആർക്കൈസ് സ്റ്റഡി അബ്രോഡ് മാനേജിങ് ഡയറക്ടർ ദിലീപ് ആശംസകൾ അറിയിച്ചു. അക്കാദമിയുടെ പ്രത്യേക ഉപഹാരം സംവിധായകൻ കമൽ ദിലീപിന് കൈമാറി.



ഡോക്യുമെന്ററി, ഷോർട്ട് ഫിലിം, മ്യൂസിക് വീഡിയോ, വീഡിയോ സ്‌റ്റോറി, ആനിമേഷൻ, ക്രിയേറ്റീവ് ആഡ്, റാപ്പ് മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിൽ മത്സരവും വിവിധ വിഷയങ്ങളിൽ ഗഹനമായ ചർച്ചയും ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. സൃഷ്ടികൾ അയക്കേണ്ട അവസാന തിയതി- ജനുവരി എട്ട്.


മികച്ച ഡോക്യുമെന്ററി ചിത്രത്തിനും ഷോർട്ട് ഫിലിമിനും 10,000 രൂപ വീതവും മറ്റു ചിത്രങ്ങൾക്ക് 5,000 രൂപാ വീതവും അവാർഡ് തുകയായി നൽകും. കൂടാതെ ജൂറി പ്രത്യേകം തെരഞ്ഞെടുക്കുന്ന സംവിധായകന് മീഡിയവൺ അക്കാദമി ഫെല്ലോഷിപ്പും നൽകും.

TAGS :

Next Story