Quantcast

പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ; രജിസ്‌ട്രേഷൻ കേരളത്തിൽ ഇന്ന് അവസാനിക്കും

ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ രജിസ്റ്റർ ചെയ്യാം

MediaOne Logo

Web Desk

  • Published:

    15 Sep 2023 10:43 AM GMT

പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷ; രജിസ്‌ട്രേഷൻ കേരളത്തിൽ ഇന്ന് അവസാനിക്കും
X

കോഴിക്കോട്: 2023 ലെ പത്താം ക്ലാസ് ഉന്നത വിജയികൾക്കായി മാധ്യമത്തിന്റെ സഹകരണത്തോടെ നടത്തുന്ന പി.എം. ഫൗണ്ടേഷൻ ടാലന്റ് സെർച്ച് പരീക്ഷക്കുള്ള കേരളത്തിലെ രജിസ്‌ട്രേഷൻ ഇന്ന് അവസാനിക്കും. ഗൾഫ് രാജ്യങ്ങളിലെ വിദ്യാർത്ഥികൾക്ക് സെപ്റ്റംബർ 25 വരെ രജിസ്റ്റർ ചെയ്യാം.

വിദ്യാർത്ഥികളുടെ കഴിവും അഭിരുചിയും തിരിച്ചറിയുന്നതിന് പ്രയോജനപ്പെടുന്ന വിധത്തിൽ അടിസ്ഥാന ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പൊതുവിജ്ഞാനം, ഇന്റലിജൻസ് വിഷയങ്ങളിൽ പത്താം ക്ലാസ് നിലവാരത്തിലുള്ള ചോദ്യങ്ങളാണ് രണ്ടു മണിക്കൂർ ദൈർഘ്യമുള്ള ഒബ്ജക്റ്റീവ് പരീക്ഷയുടെ സിലബസ്.

എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ്, സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിലും 90 ശതമാനം മാർക്ക്, എസ്.എസ്.എൽ.സി/ടി.എച്ച്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ ഗ്രേഡ് അല്ലെങ്കിൽ സി.ബി.എസ്.ഇ/ഐ.സി.എസ്.ഇ പരീക്ഷയിൽ ഓരോ വിഷയത്തിനും 80 ശതമാനം മാർക്കും സ്​പോർട്സ്, ആർട്സ്, കൾച്ചർ, ലീഡർഷിപ്പ്, സോഷ്യൽ സർവിസ്, ഐ.ടി എന്നിവയിൽ സംസ്ഥാന-ദേശീയതല മത്സരങ്ങളിൽ വിജയവും എന്നിവയിൽ ഏതെങ്കിലും യോഗ്യതയുള്ളവർക്ക് ആപേക്ഷിക്കാം.

നിശ്ചിത മാർക്ക് നേടുന്നവർക്ക് കാഷ് അവാർഡും സാക്ഷ്യപത്രവും പത്തുപേർക്ക് 1.25 ലക്ഷം രൂപയുടെ പി.എം സ്കോളർഷിപ്പും ലഭിക്കും. ഇസ ടൗൺ (ബഹ്‌റൈൻ), ജിദ്ദ, ദമ്മാം, രിയാദ് (സൗദി അറേബ്യ), അബ്ബാസിയ (കുവൈത്ത്), അൽ ഗുബ്ര (ഒമാൻ), ദോഹ (ഖത്തർ), അൽഐൻ, അബുദാബി, ദുബൈ (യു.എ.ഇ) എന്നീ സ്ഥലങ്ങളിലായി എല്ലാ ഗൾഫ് രാഷ്ട്രങ്ങളിലും പരീക്ഷ കേന്ദ്രങ്ങളുണ്ട്.

www.pmfonline.org എന്ന വെബ്സൈറ്റ് വഴി ടാലന്റ് സെർച്ച് പരീക്ഷക്ക് രജിസ്റ്റർ ചെയ്യാം. അന്വേഷങ്ങൾക്ക് 0484 2367279, +91 7510672798

TAGS :

Next Story