Quantcast

ടി.കെ പുരസ്‌കാരം: അഖില കേരള പ്രസംഗ മത്സരത്തിൽ തൗഫീഖ് അസ്‌ലമിന് ഒന്നാം സ്ഥാനം

ഫാത്തിമത്ത് സഹ്‌റ വി.വിക്കാണ് രണ്ടാം സ്ഥാനം. മൂന്നാം സ്ഥാനം അഹ്മദ് ശാമിലും പി.കെ മുഹമ്മദ് ശാഫിയും പങ്കിട്ടെടുത്തു

MediaOne Logo

Web Desk

  • Updated:

    2022-12-11 07:36:11.0

Published:

11 Dec 2022 7:35 AM GMT

ടി.കെ പുരസ്‌കാരം: അഖില കേരള പ്രസംഗ മത്സരത്തിൽ തൗഫീഖ് അസ്‌ലമിന് ഒന്നാം സ്ഥാനം
X

കുറ്റ്യാടി: പ്രഗത്ഭ ഇസ്‌ലാമിക ചിന്തകനും പ്രഭാഷകനും ജമാഅത്തെ ഇസ്‌ലാമി നേതാവുമായിരുന്ന ടി.കെ അബ്ദുല്ല മൗലവിയുടെ പേരിൽ ഏർപ്പെടുത്തിയ ടി.കെ പുരസ്‌കാരത്തിനായുള്ള പ്രസംഗ മത്സരത്തിൽ ജേതാക്കളെ പ്രഖ്യാപിച്ചു. ശാന്തപുരം അൽജാമിഅ അൽ ഇസ്‌ലാമിയ്യയിലെ തൗഫീഖ് അസ്‌ലമിനാണ് ഒന്നാം സ്ഥാനം. ജാമിഅയിലെ തന്നെ വിദ്യാർഥിനിയായ ഫാത്തിമത്ത് സഹ്‌റ വി.വിക്കാണ് രണ്ടാം സ്ഥാനം.

മൂന്നാം സ്ഥാനം രണ്ടുപേർ പങ്കിട്ടെടുത്തു. മലപ്പുറം മിനി ഊട്ടിയിലെ ജാമിഅത്തുൽ ഹിന്ദ് വിദ്യാർഥി അഹ്മദ് ശാമിലിനും ആലുവ അസ്ഹറുൽ ഉലൂമിലെ പി.കെ മുഹമ്മദ് ശാഫിക്കുമാണ് മൂന്നാം സ്ഥാനം.

ശാന്തപുരം അൽജാമിഅയിൽ അവസാന വർഷ ഉസൂലുദ്ദീൻ ബിരുദ വിദ്യാർഥിയാണ് തൗഫീഖ് അസ്‌ലം. ഏറണാകുളം പെരിങ്ങാല സ്വദേശിയായ തൗഫീഖ് ശംസുദ്ദീൻ-മുനീറ ദമ്പതികളുടെ മകനാണ്. എട്ടു ജില്ലകളിൽനിന്നായി 17 സ്ഥാപനങ്ങളെ പ്രതിനിധീകരിച്ച് 33 യുവപ്രഭാഷകർ മത്സരത്തിൽ മാറ്റുരച്ചു.

Summary: Taufeeq Aslam won first place in All Kerala Speech Competition for TK Abdulla Moulavi Award

TAGS :

Next Story