Quantcast

മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുക വ്യത്യസ്തമായൊരു അനുഭവമാണ്; വിദേശ ടിവി ഷോയില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് വാചാലയായി ഐശ്വര്യ റായി

പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് 2005ല്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്

MediaOne Logo

  • Published:

    12 Jun 2020 7:43 AM GMT

മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുക വ്യത്യസ്തമായൊരു അനുഭവമാണ്; വിദേശ ടിവി ഷോയില്‍ ഇന്ത്യന്‍ സംസ്കാരത്തെക്കുറിച്ച് വാചാലയായി ഐശ്വര്യ റായി
X

മുന്‍ലോക സുന്ദരി ഐശ്വര്യ റായിയുടെ ഒരു അഭിമുഖമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. പ്രശസ്ത അമേരിക്കന്‍ ടെലിവിഷന്‍ അവതാരകയും നടിയുമായ ഓപ്ര വിന്‍ഫ്രെയ്ക്ക് 2005ല്‍ നല്‍കിയ അഭിമുഖമാണ് വീണ്ടും സോഷ്യല്‍ മീഡിയ കുത്തിപ്പൊക്കിയിരിക്കുന്നത്.

ഓപ്രയുടെ എല്ലാ ചോദ്യങ്ങള്‍ക്കും കൃത്യമായ മറുപടി ഐശ്വര്യ നല്‍കുന്നുണ്ട്. അമേരിക്കയില്‍ 30 വയസ്സുള്ള ഒരാളെ മാതാപിതാക്കള്‍ വീട്ടില്‍ നിന്ന് പുറത്താക്കുമെന്ന് വിന്‍ഫ്രെ പറയുമ്പോള്‍ ഇന്ത്യയില്‍ അങ്ങനെ സംഭവിക്കാറില്ലെന്ന് ഐശ്വര്യ പറയുന്നു. കുടുംബബന്ധങ്ങള്‍ ഇന്ത്യയില്‍ വ്യത്യസ്തമാണ്. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കുക എന്നത് വ്യത്യസ്തമായൊരു അനുഭവമാണെന്നും ഐശ്വര്യ വ്യക്തമാക്കി.

ഞാന്‍ ഇംഗ്ലീഷ് സംസാരിക്കുന്നത് കാണുമ്പോള്‍ പലരും ചോദിച്ചിട്ടുണ്ട്. വിദേശത്താണോ നിങ്ങള്‍ പഠിച്ചത് എന്ന്. ഇന്ത്യയില്‍ ഇംഗ്ലീഷ് പഠിക്കാറില്ലെന്നാണ് പലരുടെയും വിചാരം. അത് തികച്ചും തെറ്റായ ചിന്തയാണ് ഐശ്വര്യ പറയുന്നു. ഇന്ത്യയില്‍ ആളുകള്‍ പരസ്യമായി ചുംബിക്കാറുണ്ടോ എന്ന ചോദ്യത്തിന് ഐശ്വര്യ നല്‍കിയ മറുപടി ഇങ്ങനെ. ഇല്ല, ആ കാഴ്ച ഇന്ത്യയില്‍ അധികം കാണാന്‍ സാധിക്കില്ല. ചുംബിക്കാറുണ്ട്, എന്നാല്‍ തെരുവുകളില്‍ പരസ്യമായി ചെയ്യുന്നവര്‍ വിരളമാണ്. സ്വകാര്യമായാണ് പലരും അത് ചെയ്യുന്നത്.

ഇന്ത്യയിലെ വിവാഹത്തെക്കുറിച്ചും ഐശ്യര്യ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഇന്ത്യയില്‍ അറേഞ്ച്ഡ് മാരേജ് സര്‍വ്വസാധാരണമാണ്. മാതാപിതാക്കള്‍ പരസ്പരം കണ്ട് സംസാരിക്കും, കുടുംബങ്ങള്‍ തമ്മില്‍ ചേരുമെന്ന് തോന്നിയാല്‍ വിവാഹത്തിലേക്ക് കടക്കും. അതില്‍ ചിലത് വിജയിക്കും ചിലത് പരാജയപ്പെടുമെന്നാണ് താരം വ്യക്തമാക്കിയത്. അഭിമുഖത്തിനിടയില്‍ ഓപ്രയെ സാരിയുടുപ്പിക്കുന്നുമുണ്ട് ഐഷ്. ഇത് കണ്ട് സദസ് നിറഞ്ഞ ചിരിയോടെ കയ്യടിക്കുന്നുമുണ്ട്.

TAGS :

Next Story