Quantcast

ഭാസി മച്ചാന്റെ 'നല്ല ജാഡ' ഏറ്റെടുത്ത് പ്രേക്ഷകർ; പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി ആവേശത്തിലെ ആദ്യ ഗാനം

വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനം ആലപിച്ചിരിക്കുന്നത് നടൻ ശ്രീനാഥ് ഭാസിയാണ്

MediaOne Logo

Web Desk

  • Updated:

    2024-03-01 11:52:23.0

Published:

1 March 2024 11:48 AM GMT

ഭാസി മച്ചാന്റെ നല്ല ജാഡ ഏറ്റെടുത്ത് പ്രേക്ഷകർ; പത്ത് ലക്ഷത്തിലേറെ കാഴ്ചക്കാരുമായി ആവേശത്തിലെ ആദ്യ ഗാനം
X

ഫഹദ് ഫാസിൽ നായകനാകുന്ന ആവേശത്തിലെ ആദ്യ ഗാനത്തിന് വൻ വരവേൽപ്പ്. രണ്ട് ദിവസം പിന്നിടുമ്പോൾ യൂട്യൂബിൽ ഒരു മില്യണിലേറെ കാഴ്ചക്കാരെയാണ് ഗാനം സ്വന്തമാക്കിയത്. 2023ലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ രോമാഞ്ചത്തിന് ശേഷം സംവിധായകൻ ജിത്തു മാധവൻ സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം. ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് മുതൽ ചിത്രം ഏറെ ശ്രദ്ധ നേടിയിരുന്നു.

വിനായക് ശശികുമാർ രചിച്ച് സുഷിൻ ശ്യാം സംഗീതം നൽകിയ ഗാനത്തിന്റെ പേര് 'ജാഡ' എന്നാണ്. നടനും ഗായകനുമായ ശ്രീനാഥ് ഭാസിയാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശ്രോതാക്കളെ ഏറെ രസിപ്പിക്കും വിധമുള്ള വരികളും ഈണവും ആലാപനശൈലിയും ഗാനത്തിന്റെ പ്രത്യേകതയാണ്.

ഫഹദ് ഫാസിൽ നായകനാവുന്ന ചിത്രം അൻവർ റഷീദ് എന്റർടൈൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്നാണ് നിർമിക്കുന്നത്. ചിത്രം പെരുന്നാൾ- വിഷു റിലീസായി ഏപ്രിൽ 11ന് തിയേറ്റുകളിലെത്തും. കോളജ് പിള്ളേരും അവരെ സഹായിക്കാനെത്തുന്ന ഗുണ്ടയുടെയും കഥ പറയുന്ന ആവേശം, രോമാഞ്ചം പോലെ തന്നെ റിയൽ ലൈഫ് സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ഒരുക്കിയിരിക്കുന്നത്. ഭീഷ്മപർവ്വം എന്ന സൂപ്പർ ഹിറ്റിനു ശേഷം എ&എ റിലീസ് വിതരണം ചെയ്യുന്ന ചിത്രം കൂടിയാണ് ആവേശം.

ഫഹദിന് പുറമെ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർഥി, സജിൻ ഗോപു, പ്രമുഖ മലയാളി ഗെയിമറും യൂട്യൂബറുമായ ഹിപ്സ്റ്റർ, മിഥുൻ ജെഎസ്, റോഷൻ ഷാനവാസ്, പൂജ മോഹൻരാജ്, നീരജ രാജേന്ദ്രൻ, ശ്രീജിത്ത് നായർ, തങ്കം മോഹൻ തുടങ്ങി നിരവധി പേർ ചിത്രത്തിൽ എത്തുന്നുണ്ട്. സമീർ താഹിർ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം.

എഡിറ്റർ - വിവേക് ഹർഷൻ, പ്രൊഡക്ഷൻ ഡിസൈൻ - അശ്വിനി കാലെ, വസ്ത്രാലങ്കാരം - മഷർ ഹംസ, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ - എആർ അൻസാർ, ലൈൻ പ്രൊഡ്യൂസർ - പി കെ ശ്രീകുമാർ, പ്രോജക്റ്റ് സിഇഒ - മൊഹ്സിൻ ഖൈസ്, മേക്കപ്പ് - ആർജി വയനാട്, ഓഡിയോഗ്രഫി - വിഷ്ണു ഗോവിന്ദ്, ആക്ഷൻ - ചേതൻ ഡിസൂസ, വിഎഫ്എക്സ് - എഗ്ഗ് വൈറ്റ്, ഡിഐ പോയറ്റിക്, കളറിസ്റ്റ് SRIK Varier, ടൈറ്റിൽസ് - അഭിലാഷ് ചാക്കോ, പ്രൊഡക്ഷൻ കൺട്രോളർ - വിനോദ് ശേഖർ, പിആർഒ - എ.എസ് ദിനേശ്, ആതിരദിൽജിത്ത്

TAGS :

Next Story