Quantcast

'ഇത് ക്രിസ്റ്റ്യന്‍ ബെയ്‌ലിനുള്ള എന്റെ ട്രിബ്യൂട്ട്': ഹക്കീമായ ഗോകുലിന്റെ ഞെട്ടിക്കുന്ന ലുക്ക്

MediaOne Logo

Web Desk

  • Updated:

    2024-04-07 15:20:37.0

Published:

7 April 2024 3:18 PM GMT

gokul
X

തിയറ്ററുകളില്‍ ആവേശകരമായി പ്രദര്‍ശനം തുടരുകയാണ് ബ്ലെസി- പൃഥിരാജ് കൂട്ടുകെട്ടിലൊരുങ്ങിയ ആടുജീവിതം. ബോക്‌സ് ഓഫീസ് കളക്ഷനില്‍ വന്‍ റെക്കോര്‍ഡുകള്‍ തീര്‍ത്താണ് ചിത്രത്തിന്റെ വിജയയാത്ര.

ചിത്രത്തിലെ നജീബ് എന്ന കഥാപാത്രത്തെ സ്വീകരിക്കാന്‍ പൃഥ്വിരാജ് നടത്തിയ ശാരീരിക മാറ്റങ്ങള്‍ വലിയ രീതിയില്‍ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. നജീബ് എന്ന കഥാപാത്രമായി പൃഥിരാജ് അഭിനയിച്ചപ്പോള്‍ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് ആ കഥാപാത്രത്തെ സ്വീകരിച്ചത്.

ചിത്രത്തില്‍ മറ്റൊരു സുപ്രധാന കഥാപാത്രമായിരുന്ന ഹക്കീമായി അഭിനയിച്ച ഗോകുലും വലിയ സ്വീകാര്യതയാണ് നേടിയത്. ഹക്കീമായി, വിസ്മയിപ്പിക്കുന്ന പ്രകടനമായിരുന്നു തന്റെ ആദ്യ ചിത്രത്തില്‍ ഗോകുല്‍ കാഴ്ചവച്ചത്. ചിത്രത്തിനായി കഠിനമായ ഡയറ്റിങാണ് നടന്‍ നടത്തിയത്. ഇക്കാര്യം താരം തന്നെ പറയുകയും ചെയ്തിരുന്നു. ഭക്ഷണം കഴിക്കാതെ ദിവസങ്ങളോളം കഴിഞ്ഞെന്നും തലകറങ്ങി വീഴുകപോലും ഉണ്ടായെന്നും ഗോകുല്‍ വെളിപ്പെടുത്തിയിരുന്നു. പിന്നാലെ ഗോകുല്‍ നടത്തിയ ട്രാന്‍സ്ഫര്‍മേഷന്റെ ഒരു ഞെട്ടിക്കുന്ന ചിത്രമാണ് താരം തന്നെ ഇപ്പോള്‍ സാമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്. തനിക്ക് ഇങ്ങനൊരു ശ്രമം നടത്താന്‍ പ്രചോദനമായത് ബോളിവുഡ് താരം ക്രിസ്റ്റ്യന്‍ ബെയില്‍ ആണെന്നും ഗോകുല്‍ പോസ്റ്റില്‍ പറയുന്നുണ്ട്.

ആടുജീവിതത്തിലെ ഹക്കീം ആകാന്‍ എനിക്കു പ്രചോദനമായത് ക്രിസ്റ്റ്യന്‍ ബെയ്‌ലിന്റെ ആത്മസമര്‍പ്പണമാണെന്നും ദ് മെഷിനിസ്റ്റ് എന്ന സിനിമയിലെ ട്രവര്‍ റെസ്‌നിക് എന്ന കഥാപാത്രത്തിനായി അദ്ദേഹം ശരീര ഭാരം കുറച്ചത് തന്നെ ആഴത്തില്‍ പ്രചോദിപ്പിച്ചുവെന്നും അദ്ദേഹത്തിനു വേണ്ടിയുള്ള എന്റെ ഒരു ട്രിബ്യൂട്ട് ആയിരുന്നു ഹക്കിം എന്നും ഗോകുലിന്റെ കുറിപ്പില്‍ പറയുന്നുണ്ട്.

അതേസമയം വെറും ഒമ്പതു ദിവസം കൊണ്ട് ആഗോള കളക്ഷനില്‍ ആടുജീവിതം 100 കോടിയെന്ന നേട്ടം സ്വന്തമാക്കി. മലയാളത്തില്‍ ഏറ്റവും വേഗത്തില്‍ ഈ കളക്ഷന്‍ നേടുന്ന ചിത്രമെന്ന പേരും ആടുജീവിതം കരസ്ഥമാക്കിയിരുന്നു. ഓസ്‌കാര്‍ അവാര്‍ഡ് ജേതാക്കളായ എ ആര്‍ റഹ്‌മാന്‍ സംഗീതവും റസൂല്‍ പൂക്കുട്ടി ശബ്ദമിശ്രണവും നിര്‍വഹിച്ച ചിത്രത്തില്‍ നായികയായെത്തിയത് അമല പോളാണ്.

TAGS :

Next Story