Quantcast

അമിതാഭ് ബച്ചൻ ആശുപത്രിയിൽ; അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി- റിപ്പോർട്ട്

ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

MediaOne Logo

Web Desk

  • Published:

    15 March 2024 12:07 PM GMT

Amitabh Bachchan
X

മുംബൈ: ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ബോളിവുഡ് താരം അമിതാഭ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി റിപ്പോർട്ട്. മുംബൈയിലെ കോകിലാബെൻ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. വെള്ളിയാഴ്ച പുലർച്ചയോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കിയതായാണ് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

കാലിലെ രക്തകുഴലുകളിലെ തടസം നീക്കുന്നതിനായി ആഞ്ജിയോപ്ലാസ്റ്റി ചെയ്തതായാണ് വിവരം. എന്നാൽ, ആശുപത്രി അധികൃതരോ കുടുംബാംഗങ്ങളോ നടന്റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. രോഗാവസ്ഥയെക്കുറിച്ച് പരാമർശമില്ലെങ്കിലും എക്സ് പ്ലാറ്റ്‌ഫോമിലൂടെ ‘എപ്പോഴും നന്ദിപൂർവം’ എന്ന കുറിപ്പ് അദ്ദേഹം പങ്കുവച്ചിരുന്നു.

കഴിഞ്ഞ ദിവസം നാഗ് അശ്വിന്‍ ചിത്രമായ 'കൽക്കി 2989 എഡി'യെ കുറിച്ചുള്ള വിവരങ്ങൾ അമിതാഭ് ബച്ചൻ പങ്കുവെച്ചിരുന്നു. ചിത്രത്തിന്റെ അവസാനഘട്ട ജോലികൾ പുരോഗമിക്കുകയാണെന്നും മെയ് ഒമ്പതിന് തിയേറ്ററുകളിലെത്തുമെന്നുമായിരുന്നു ബച്ചന്റെ ട്വീറ്റ്.

TAGS :

Next Story