Quantcast

ടൈറ്റാനിക് സിനിമയിലെ ക്യാപ്റ്റന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു

ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം

MediaOne Logo

Web Desk

  • Published:

    6 May 2024 8:44 AM GMT

Bernard Hill
X

ബെര്‍ണാഡ് ഹില്‍

വാഷിംഗ്ടണ്‍: ടൈറ്റാനിക് സിനിമയില്‍ ക്യാപ്റ്റനായി അഭിനയിച്ച നടന്‍ ബെര്‍ണാര്‍ഡ് ഹില്‍ അന്തരിച്ചു.ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അന്ത്യം. ദ റെസ്പോണ്ടർ എന്ന ടിവി പരമ്പരയിലാണ് അവസാനം അഭിനയിച്ചത്.

'ദ ലോർഡ് ഓഫ് ദ റിംഗ്സ്' ട്രൈലോജി, 'ടൈറ്റാനിക്' എന്നീ ചിത്രങ്ങളിലെ പ്രകടനത്തിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റിയ നടനാണ് ബെർണാഡ് ഹിൽ. ടെറ്റാനിക്കിലെ ക്യാപ്റ്റന്‍ എഡ്വേർഡ് സ്മിത്ത് എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടി. സിനിമ കൂടാതെ നാടകങ്ങളിലും ടിവി ഷോകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.

11 ഓസ്കര്‍ പുരസ്കാരങ്ങള്‍ നേടിയ രണ്ടു ചിത്രങ്ങളില്‍ അഭിനയിച്ച ഒരേയൊരു താരവും ബെർണാഡ് ഹിൽ ആയിരുന്നു. ടൈറ്റാനിക്കും ലോർഡ് ഓഫ് ദ റിം​ഗ്സുമായിരുന്നു ആ രണ്ടു ചിത്രങ്ങള്‍. 1944 ല്‍ മാഞ്ചസ്റ്ററില്‍ ജനിച്ച ബെർണാർഡ് ഹില്‍ 'ഇറ്റ് കുഡ് ഹാപ്പെൻ റ്റു യു' എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് എത്തിയത്.

TAGS :

Next Story