Quantcast

വീണ്ടും ലിസ്റ്റിൻ സ്റ്റീഫൻ - ഡിജോ ആന്റണി കൂട്ടുകെട്ട്; 'മലയാളി ഫ്രം ഇന്ത്യ' റിലീസ് തീയ്യതി പ്രഖ്യാപിച്ചു

നിവിൻ പോളിയുടെ കരിയറിലെ ബിഗ്ബഡ്ജറ്റ്‌ ചിത്രമാണിത്

MediaOne Logo

Web Desk

  • Published:

    20 March 2024 12:07 PM GMT

malayali from india movie release date
X

ഗരുഡൻ സിനിമയുടെ വമ്പൻ വിജയത്തിന് ശേഷം നിവിൻ പോളിയെ നായകനാക്കി ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത്, ലിസ്റ്റിൻ സ്റ്റീഫൻ നിർമ്മിക്കുന്ന 'മലയാളി ഫ്രം ഇന്ത്യ' റിലീസ് തീയ്യതി പ്രഖ്യാപിച്ചു. നിവിൻ പോളിയുടെ കരിയറിലെ തന്നെ ബിഗ്ബഡ്ജറ്റ്‌ ചിത്രം കൂടിയായ 'മലയാളി ഫ്രം ഇന്ത്യ' മെയ് 1 നാണ് ലോകവ്യാപകമായി റിലീസിനെത്തുന്നത്.

ഷാരിസ് മൊഹമ്മദ് രചന നിർവഹിക്കുന്ന സിനിമയുടെ പ്രോമോ വീഡിയോ നേരത്തെ പുറത്തിറങ്ങിയിരുന്നു. വ്യത്യസ്തമായി എത്തിയ പ്രോമോ വീഡിയോ സമൂഹമാധ്യങ്ങളിൽ വൈറലാവുകയും ചെയ്തു.

ബ്ലോക്ക്ബസ്റ്റർ ഹിറ്റ് ചിത്രമായ 'ജനഗണമന'യ്ക്ക് ശേഷം ഡിജോ ജോസ് ആന്റണിയും ലിസ്റ്റിൻ സ്റ്റീഫനും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ് 'മലയാളി ഫ്രം ഇന്ത്യ'. 'ജനഗണമന'ക്ക് തിരക്കഥ ഒരുക്കിയ ഷാരിസ് മൊഹമ്മദ് തന്നെയാണ് 'മലയാളി ഫ്രം ഇന്ത്യ'യുടെയും തിരക്കഥ നിർവ്വഹിക്കുന്നത്.

നിവിനൊപ്പം പോളിക്കൊപ്പം അനുപമ പരമേശ്വരൻ, അജു വർഗീസ്, ധ്യാൻ ശ്രീനിവാസൻ എന്നിവരും മറ്റു പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ചിത്രം ഒരു കംപ്ലീറ്റ് എന്റർടെയ്നർ ആയിരിക്കുമെന്ന് അണിയറ പ്രവർത്തകർ പറയുന്നു. സുദീപ് ഇളമൻ ആണ് ഛായാഗ്രഹണം ഒരുക്കുന്നത്. ജസ്റ്റിൻ സ്റ്റീഫൻ ആണ് സഹനിർമ്മാതാവ്.

ലൈൻ പ്രൊഡ്യൂസർ - സന്തോഷ്‌ കൃഷ്ണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ - നവീൻ തോമസ്, എഡിറ്റർ ആൻഡ് കളറിങ് - ശ്രീജിത്ത്‌ സാരംഗ്, ആർട്ട്‌ ഡയറക്ടർ - അഖിൽരാജ് ചിറയിൽ, പ്രൊഡക്ഷൻ ഡിസൈനർ - പ്രശാന്ത് മാധവൻ, വസ്ത്രലങ്കാരം - സമീറ സനീഷ്, മേക്കപ്പ് - റോനെക്സ് സേവിയർ, മ്യൂസിക് - ജെയിക്സ് ബിജോയ്‌, ചീഫ് അസോസിയേറ്റ് ഡയറക്ടർ - ബിന്റോ സ്റ്റീഫൻ, പ്രൊഡക്ഷൻ കൺട്രോളർ - ഗിരീഷ് കൊടുങ്ങല്ലൂർ, സൗണ്ട് ഡിസൈൻ - SYNC സിനിമ, ഫൈനൽ മിക്സിങ് - രാജകൃഷ്ണൻ എം.ആർ, അഡ്മിനിസ്ട്രേഷൻ ആൻഡ് ഡിസ്ട്രിബൂഷൻ ഹെഡ് - ബബിൻ ബാബു, പ്രൊഡക്ഷൻ ഇൻ ചാർജ് - അഖിൽ യെശോധരൻ, ലൈൻ പ്രൊഡക്ഷൻ - റഹീം പി.എം.കെ (ദുബായ്), ഡബ്ബിങ് - സൗത്ത് സ്റ്റുഡിയോ, ഗ്രാഫിക്സ് - ഗോകുൽ വിശ്വം, ഡാൻസ് കൊറിയോഗ്രാഫി - വിഷ്ണു ദേവ്, സ്റ്റണ്ട് മാസ്റ്റർ - റോഷൻ ചന്ദ്ര, ഡിസൈൻ - ഓൾഡ്മങ്ക്സ്, സ്റ്റിൽസ് - പ്രേംലാൽ, വിഎഫ്എക്സ് - പ്രോമിസ്, വാർത്താ പ്രചരണം - മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് - ബിനു ബ്രിങ്ഫോർത്ത്. വിതരണം - മാജിക് ഫ്രെയിംസ് റിലീസ്, ഡിജിറ്റൽ മാർക്കറ്റിങ് - ഒബ്സ്ക്യൂറ എന്റർടൈൻമെന്റ്.

TAGS :

Next Story