Quantcast

'വെടി നിർത്തൂ'; അഭ്യർത്ഥനയുമായി ബ്രിട്ടീഷ് ഗായിക പെറി എഡ്വാർഡ്‌സ്

ലിറ്റിൽ മിക്‌സ് എന്നറിയപ്പെടുന്ന ഗായിക സംഘത്തിലെ പ്രധാനിയാണ് പെറി

MediaOne Logo

Web Desk

  • Updated:

    2024-01-07 08:07:45.0

Published:

7 Jan 2024 8:05 AM GMT

Perrie Edwards
X

ലണ്ടൻ: ഇസ്രായേലിന്റെ നരനായാട്ട് തുടരുന്ന ഗസ്സയിൽ ഉടൻ വെടിനിർത്തണമെന്ന ആവശ്യവുമായി വിഖ്യാത ബ്രിട്ടീഷ് ഗായിക പെറി എഡ്വാഡ്‌സ്. ഇൻസ്റ്റ്ഗ്രാം സ്‌റ്റോറി വഴിയാണ് ഗായിക ഗസ്സയോടുള്ള ഐക്യദാർഢ്യം അറിയിച്ചത്. ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കുഞ്ഞിനെയെടുത്ത് വിലപിക്കുന്ന മാതാവിന്റെ ചിത്രം പങ്കുവച്ചാണ് അവരുടെ കുറിപ്പ്.

'സ്‌നേഹം തെരഞ്ഞെടുക്കൂ, ഗസ്സയിൽ ഇപ്പോൾ തന്നെ വെടിനിർത്തൂ'- എന്നാണ് പെറിയുടെ അഭ്യര്‍ത്ഥന. നിരവധി പേരാണ് ഗായികയെ പിന്തുണച്ച് രംഗത്തെത്തിയത്. ലിറ്റിൽ മിക്‌സ് എന്നറിയപ്പെടുന്ന ഗായിക സംഘത്തിലെ പ്രധാനിയാണ് പെറി. ഡിസോറ എന്ന പേരിൽ സ്വന്തമായി ഒരു ഫാഷൻ ബ്രാൻഡുമുണ്ട്.



മൂന്നു മാസമായി തുടരുന്ന ആക്രമണത്തിൽ ഇതുവരെ 22722 ഫലസ്തീനികളാണ് കൊല്ലപ്പെട്ടത്. 58,166 പേർക്ക് പരിക്കേറ്റു. ദിനംപ്രതി 250 പേരാണ് ഗസ്സയിൽ കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ടവരിൽ മൂന്നിൽ രണ്ടു ഭാഗവും സ്ത്രീകളും കുട്ടികളുമാണ്. 24 മണിക്കൂറിനിടെ ജീവൻ നഷ്ടമായത് 122 ഫലസ്തീനികൾക്കാണ്.

അതിനിടെ, വടക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങൾ തുടച്ചുനീക്കിയതായി ഇസ്രായേൽ അവകാശപ്പെട്ടു. യുദ്ധം മൂന്നു മാസം പിന്നിടവെയാണ് ഇസ്രായേലിന്റെ അവകാശവാദം. മധ്യ, തെക്കൻ ഗസ്സയിലെ ഹമാസ് കേന്ദ്രങ്ങളാണ് അടുത്ത ലക്ഷ്യമെന്ന് സൈനിക വക്താവ് ഡാനിയൽ ഹഗാരി പറഞ്ഞു. ശക്തമായ അന്താരാഷ്ട്ര സമ്മർദങ്ങൾക്കിടെ യുഎസ് പിന്തുണയോടെയാണ് ഗസ്സയിൽ ഇസ്രായേൽ അധിനിവേശം തുടരുന്നത്. പകർച്ച വ്യാധിയും പട്ടിണിയും ഗസ്സയിൽ വ്യാപകമാണ്. വാസയോഗ്യമല്ലാത്ത സ്ഥലമായി ഗസ്സ മാറി എന്നാണ് യുഎൻ പറയുന്നത്.

Summary: Perrie Edwards, the UK singer, has appealed for a ceasefire in Gaza.

TAGS :

Next Story