Quantcast

ഫയറാകാൻ പുഷ്പരാജ് വീണ്ടും; 'പുഷ്പ 2' ടീസർ റിലീസ് അല്ലു അർജുന്റെ പിറന്നാളിന്

2024 ആഗസ്റ്റ് 15 നാണ് ചിത്രം ആഗോളതലത്തിൽ റിലീസിനെത്തുക.

MediaOne Logo

Web Desk

  • Updated:

    2024-04-02 12:49:25.0

Published:

2 April 2024 12:45 PM GMT

ഫയറാകാൻ പുഷ്പരാജ് വീണ്ടും; പുഷ്പ 2 ടീസർ റിലീസ് അല്ലു അർജുന്റെ പിറന്നാളിന്
X

പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന അല്ലു അര്‍ജുൻ ചിത്രമാണ് സുകുമാർ സംവിധാനം ചെയ്യുന്ന 'പുഷ്പ 2; ദ റൂൾ'. ഇപ്പോഴിതാ ചിത്രത്തിന്റെ ടീസർ റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് അണിയറപ്രവർത്തകർ. അല്ലു അർജുന്റെ പിറന്നാള്‍ ദിവസമായ ഏപ്രില്‍ എട്ടിനാണ് ടീസര്‍ റിലീസാവുക. ചിത്രത്തിന്റെ പുതിയ പോസ്റ്ററും ഇതോടൊപ്പം പുറത്തുവിട്ടിട്ടുണ്ട്. 2024 ആഗസ്റ്റ് 15-നാണ് പുഷ്പ 2 ആഗോളതലത്തിൽ റിലീസിനെത്തുക.

2021ല്‍ പുറത്തിറങ്ങിയ പാന്‍- ഇന്ത്യന്‍ ചിത്രം 'പുഷ്പ ; ദ റൈസ്' ന്റെ രണ്ടാം ഭാഗമാണ് പുഷ്പ 2. ചന്ദനക്കടത്തുകാരന്‍ പുഷ്പരാജായി അല്ലു അർജുൻ കരിയര്‍ ബെസ്റ്റ് പ്രകടനം കാഴ്ചവെച്ച ചിത്രം മികച്ച പ്രേക്ഷക പ്രശംസനേടിയിരുന്നു. റെക്കോർഡ് കലക്ഷനും ചിത്രം സ്വന്തമാക്കി. മലയാളത്തിന്റെ പ്രിയതാരം ഫഹദ് ഫാസിലാണ് ചിത്രത്തിൽ പ്രതിനായകനായ ഭന്‍വര്‍ സിങ് ഷെഖാവത്ത് എന്ന പൊലീസുദ്യോഗസ്ഥനായെത്തിയത്. രശ്മിക മന്ദാനയായിരുന്നു അല്ലു അർജുന്റെ നായിക.

രണ്ടാം ഭാഗമായ 'പുഷ്പ 2'ന്റെ ഗ്ലിംപ്സ് വീഡിയോ കഴിഞ്ഞ വര്‍ഷം അണിയറപ്രവർത്തകർ പുറത്തിറക്കിയിരുന്നു. യൂട്യൂബിലെ സകല റെക്കോർഡും തകർത്ത് മികച്ച പ്രതികരണമാണ് വീഡിയോയ്ക്ക് ലഭിച്ചത്. സംവിധായകൻ സുകുമാറും മൈത്രി മൂവി മേക്കേസും ചേർന്നാണ് പുഷ്പ 2 നിര്‍മിക്കുന്നത്. ദേവി ശ്രീ പ്രസാദാണ് ചിത്രത്തിലെ പാട്ടുകളൊരുക്കുന്നത്.

TAGS :

Next Story