Quantcast

ട്രേസ് പ്രോ ലീഗ് ക്രിക്കറ്റ് ഡിസം. മൂന്നിന് തുടങ്ങും 16 എഞ്ചി. കോളജ് ടീമുകൾ മാറ്റുരക്കും

MediaOne Logo

ഷിനോജ് ശംസുദ്ദീന്‍

  • Updated:

    2023-11-25 17:32:45.0

Published:

25 Nov 2023 5:26 PM GMT

ട്രേസ് പ്രോ ലീഗ് ക്രിക്കറ്റ്  ഡിസം. മൂന്നിന് തുടങ്ങും  16 എഞ്ചി. കോളജ് ടീമുകൾ മാറ്റുരക്കും
X

തൃശൂർ എഞ്ചിനീയറിങ് കോളജ് പൂർവവിദ്യാർഥി സംഘടനയായ “ട്രേസ്” ദുബൈയിൽ സംഘടിപ്പിക്കുന്ന ടി പി എൽ ക്രിക്കറ്റ് ടൂർണമെന്റ് ഡിസംബർ മൂന്നിന് ആരംഭിക്കും. 16 എഞ്ചിനീയറിങ് കോളജ് ടീമുകൾ ലീഗിൽ മാറ്റുരക്കും.

ട്രേസ് പ്രോ ലീഗിന്റെ നാലാമത് സീസണാണ് ഡിസംബർ മൂന്ന് മുതൽ ജനുവരി 14 വരെ വിഷൻ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടക്കുന്നതെന്ന് സംഘാടകർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. 16 എഞ്ചിനീയറിങ് കോളജ് പൂർവവിദ്യാർഥി ടീമുകൾ മാറ്റുരക്കുന്ന പ്രോലീഗിന് പുറമെ നാൽപതിന് മുകളിൽ പ്രായമുള്ളവരുടെ ടി 10 മാസ്റ്റേഴ്സ് ലീഗ് മൽസരം കൂടി ഇത്തവണ നടക്കുമെന്ന് ടൂർണമെന്ന് ട്രേസ് പ്രസിഡന്റ് അഷ്റഫ്, ടൂർണമെന്റ് ചെയർമാൻ ജിയാഷ് എന്നിവർ പറഞ്ഞു. ടൂർണമെന്റിന്റെ ജേഴ്സ് പ്രകാശനം കലന്തൂർ ഗ്രൂപ്പ് സി ഇ ഒ കലന്തൂർ നിർവഹിച്ചു. ജനുവരി 14 നാണ് ഫൈനൽ മൽസരം.സഹീദ് കടവിൽ, മാണിക്കത് നരേന്ദ്രൻ, വിനിൽ, അൻവർ റഹ്മാൻ, ലിജോ ജോർജ്, പ്രശാന്ത് രവീന്ദ്രൻ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

Next Story