മയക്കുമരുന്ന് കടത്താൻ ശ്രമം; പ്രതികൾക്ക് 15 വർഷം തടവ്
ബഹ്റൈനിലേക്ക് മയക്കുമരുന്ന് കടത്താൻ ശ്രമിച്ച കേസിൽ പ്രതികൾക്ക് 15 വർഷം തടവിന് നാലാം ഹൈക്രിമിനൽ കോടതി വിധിച്ചു.
രണ്ട് ഏഷ്യൻ വംശജരാണ് കേസിൽ പ്രതി ചേർക്കപ്പെട്ടിരുന്നത്. വിപണനവും ഉപയോഗവുമുദ്ദേശിച്ചാണ് അതിർത്തി വഴി മയക്കുമരുന്ന് കടത്താൻ ശ്രമിച്ചത്.
ഒന്നാം പ്രതി എയർപോർട്ടിൽ വെച്ചാണ് മയക്കുമരുന്ന് ഒളിപ്പിച്ച ലഗേജുമായി പിടിയിലായത്. രണ്ടാം പ്രതിക്ക് വേണ്ടിയാണ് ഇവ രാജ്യത്ത് എത്തിച്ചതെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിക്കുകയും ഇതിന്‍റെ അടിസ്ഥാനത്തിൽ രണ്ടാം പ്രതിയെ പിടികൂടുകയും ചെയ്തു. ഓരോരുത്തർക്കും 10,000 ദിനാർ വീതം പിഴയും ശിക്ഷാ കാലാവധിക്ക് ശേഷം തിരികെ വരാനാവാത്ത വിധം നാട്ടിലേക്ക് തിരിച്ചയക്കാനും കോടതി വിധിയുണ്ട്.
Next Story
Adjust Story Font
16