Quantcast

ഓട്ടം ഫെയർ സന്ദർശക രജിസ്ട്രേഷന് തുടക്കമായി

MediaOne Logo

Web Desk

  • Published:

    24 Oct 2023 1:09 AM GMT

ഓട്ടം ഫെയർ സന്ദർശക രജിസ്ട്രേഷന് തുടക്കമായി
X

ബഹ്റൈനിലെ ഓട്ടം ഫെയർ എക്സിബിഷൻ സന്ദർശക രജിസ്േട്രഷന് തുടക്കമായി. ബഹ്റൈനിലെ ഏറ്റവും വലിയ ഉപഭോക്തൃ എക്സിബിഷനാണിത്.

https://bit.ly/46zX6Iu എന്ന വെബ്സൈറ്റ് വഴി സൗജന്യ പ്രവേശനത്തിനുള്ള രജിസ്ട്രേഷനാണ് ആരംഭിച്ചിട്ടുള്ളത്. ഡിസംബർ 21 മുതൽ 29 വരെ വേൾഡ് എക്സിബിഷൻ സെൻററിലെ അഞ്ച്, ആറ് ഹാളുകളിലാണ് എക്സിബിഷൻ നടക്കുക.

1979 മുതൽ ആരംഭിച്ച ഓട്ടം ഫെയറിെൻറ ഇത്തവണത്തെ സംഘാടകർ ഇൻഫോർമാ മാർകെറ്റ്സ് ആണ്. 18,000 ചതുരശ്ര മീറ്ററിൽ ഒരുക്കുന്ന എക്സിബിഷനിൽ 18 രാജ്യങ്ങളിൽ നിന്നായി 680 ലധികം സ്്റ്റാളുകളുണ്ടാകും.

വിവിധ ജി.സി.സി രാജ്യങ്ങളിൽ നിന്നടക്കം 1,65,000 പേർ സന്ദർശിക്കുമെന്നാണ് കരുതുന്നത്. മുൻ വർഷങ്ങളിൽ നിന്ന് വിഭിന്നമായി ചൈന, തായ്ലൻറ്, മൊറോക്കോ എന്നീ രാജ്യങ്ങളിൽ നിന്നുള്ള സ്റ്റാളുകളും ഇക്കുറിയുണ്ടാകുെമന്ന് ഇൻേ-ഫാർമാ മാർകെറ്റ്സ് ഡയറക്ടർ മുഹമ്മദ് ഇബ്രാഹിം അറിയിച്ചു.

TAGS :

Next Story