Quantcast

കുവൈത്ത്- സൗദി റെയിൽവേ: സാധ്യതാ പഠനത്തിന് അനുമതി

ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് സാധ്യതാ പഠനം നടത്തുക

MediaOne Logo

Web Desk

  • Published:

    17 Nov 2023 6:50 PM GMT

Public Works has approved a railway feasibility study between Kuwait and Saudi Arabia
X

കുവൈത്തും സൗദി അറേബ്യയും തമ്മിലുള്ള റെയിൽവേ സാധ്യതാ പഠനത്തിന് പൊതുമരാമത്ത് മന്ത്രാലയം അനുമതി നൽകി. പദ്ധതിയുടെ സാധ്യതാ പഠനം ഫ്രഞ്ച് കമ്പനിയായ സിസ്ട്രയാണ് നടത്തുക. ആറുമാസത്തിനകം സാധ്യതാ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഇത് സംബന്ധമായ സാമ്പത്തിക-സാങ്കേതിക പഠനത്തിനുള്ള കരാറിൽ സൗദി അധികൃതരും കുവൈത്ത് പൊതുമരാമത്ത് അണ്ടർസെക്രട്ടറി ഈദ് അൽ-റഷീദിയും ഒപ്പുവച്ചു. യാത്രയും ചരക്കുനീക്കവും എളുപ്പമാക്കുകയും ചെലവു കുറക്കുകയും ചെയ്യുമെന്നതിനാൽ ഗതാഗതരംഗത്തെ വലിയ മാറ്റത്തിന് ഈ റെയിൽപാത ഇടയാക്കും. കുവൈത്തിനും റിയാദിനും ഇടയിൽ 650 കിലോമീറ്ററാണ് റയിൽവേയുടെ ആകെ ദൂരം. ആറുമാസത്തിനകം സാധ്യതാ പഠനം പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുവൈത്ത് കിരീടാവകാശി ഷെയ്ഖ് മിഷാൽ അൽ അഹമ്മദിന്റെയും സൗദി അറേബ്യ കിരീടാവകാശിയുടെയും വികസന കാഴ്ചപ്പാടാണ് കരാർ സാധ്യമാക്കിയാതെന്ന് ഈദ് അൽ റാഷിദി പറഞ്ഞു.

അതിനിടെ ജിസിസി റെയിൽവേ പദ്ധതി 2030 ഡിസംബറിൽ യാഥാർഥ്യമാക്കാൻ കഴിഞ്ഞ ദിവസം മസ്‌കത്തിൽ ചേർന്ന ജിസിസി ഗതാഗത, വാർത്താവിനിമയ മന്ത്രാലയങ്ങളുടെ അണ്ടർ സെക്രട്ടറിമാരുടെ സമിതി തീരുമാനിച്ചിരുന്നു. പശ്ചിമേഷ്യയിലെ വാണിജ്യ സഞ്ചാരം സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗൾഫ് റെയിൽവേ പദ്ധതിക്ക് രൂപം നൽകിയത്. 25 ബില്യൻ ഡോളർ ചെലവ് കണക്കാക്കുന്ന പദ്ധതിയിൽ 2,177 കി.മീ ദൈർഘ്യമാണ് കണക്കാക്കുന്നത്.


Public Works has approved a railway feasibility study between Kuwait and Saudi Arabia

TAGS :

Next Story