കുവൈത്ത് അമീറിൻ്റെ വിയോഗത്തിൽ ഇന്ത്യൻ അംബാസിഡര്‍ അനുശോചിച്ചു
കുവൈത്ത് അമീർ ശൈഖ് നവാഫ് അഹമ്മദ് ജാബർ അൽ സബാഹിന്റെ വിയോഗത്തിൽ ഇന്ത്യൻ അംബാസിഡര്‍ ഡോ: ആദര്‍ശ് സ്വൈക അനുശോചിച്ചു. രാജ്യത്തിന്റെയും ജനങ്ങളുടെയും ക്ഷേമത്തിന് യത്നിച്ച ദീർഘവീക്ഷണമുള്ള നേതാവിനെയാണ് കുവൈത്തിന് നഷ്ടമായതെന്നും അമീറിന്റെ കാലത്ത് ഇന്ത്യ–കുവൈത്ത് ബന്ധം ശക്തമായിരുന്നുവെന്നും അംബാസിഡര്‍ പറഞ്ഞു.
ലോകമെമ്പാടുമുള്ള മാനുഷിക പ്രവർത്തനങ്ങളിൽ മുൻപന്തിയിലായിരുന്നു കുവൈത്ത് അമീര്‍. ഷെയ്ഖ് നവാഫിന്റെ നിര്യാണം കുവൈത്ത് ജനതയ്ക്കും ഇന്ത്യന്‍ പ്രവാസി സമൂഹത്തിനും വലിയ നഷ്ടമാണ്.
കുവൈത്ത് ജനതയുടെയും ദുഃഖത്തിൽ പങ്കുചേരുന്നതായി ഡോ: ആദര്‍ശ് സ്വൈക പറഞ്ഞു. നേരത്തെ ഇന്ത്യന്‍ എംബസ്സിയുടെ നേതൃത്വത്തില്‍ മൗന പ്രാർഥന നടത്തിയിരുന്നു. കുവൈത്തിലെ വിവിധ സംഘനകളിലും സ്ഥാപനങ്ങളിലും പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ പ്രവാസികളും മൗനപ്രാർഥന നടത്തി.
Next Story
Adjust Story Font
16