Quantcast

'ഹെർ സലാല' വനിതാ ശാക്തീകരണസംഗമം സംഘടിപ്പിച്ചു

സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ നൂറു കണക്കിന് വനിതകൾ സംബന്ധിച്ചു

MediaOne Logo

Web Desk

  • Published:

    22 April 2024 12:44 PM GMT

Her Salalah Women Empowerment Programme
X

സലാല: വനിത കൂട്ടായ്മയായ 'ഹെർ സലാല' വനിതാ ശാക്തീകരണസംഗമം സംഘടിപ്പിച്ചു. വിഷു, ഈദ്, ഈസ്റ്റർ ആഘോഷങ്ങളുടെ ഭാഗമായി വിമൻസ് അസോസിയേഷൻ ഹാളിലാണ് പരിപാടി നടന്നത്. കൺവീനർ ഷാഹിദ കലാം ഉദ്ഘാടനം ചെയ്തു. വനിത ശാക്തീകരണത്തിനായി രൂപീകരിച്ച കൂട്ടയ്മയുടെ ലക്ഷ്യവും പരിപാടികളും ഡോ. സമീറ സിദ്ദീഖ് വിശദീകരിച്ചു.

നൃത്തങ്ങൾ, ഗാനം, വിവിധ ഗെയിമുകൾ, സമ്മാന വിതരണം എന്നിവയും നടന്നു. പിന്നണി ഗായിക സൗമ്യ സനാതനന്റെ നേതൃത്വത്തിലാണ് കലാ പരിപാടികൾ നടന്നത്. വിവിധ മേഖലകളിലുള്ള നൂറു കണക്കിന് വനിതകൾ പരിപാടിയിൽ സംബന്ധിച്ചു. എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗങ്ങൾ നേതൃത്വം നൽകി.

സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ള പരിപാടിയിൽ നൂറു കണക്കിന് വനിതകൾ സംബന്ധിച്ചു

Next Story