Quantcast

മസ്‌കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ്; ഫിഷർ ബ്ലാക്ക് ഫിന്നിന് കിരീടം

ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്കിളോട്ട മത്സരം ശനിയാഴ്ച ആരംഭിക്കും

MediaOne Logo

Web Desk

  • Updated:

    2024-02-09 19:12:29.0

Published:

9 Feb 2024 6:45 PM GMT

മസ്‌കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ്; ഫിഷർ ബ്ലാക്ക് ഫിന്നിന് കിരീടം
X

മസ്കത്ത്: ടൂർ ഓഫ് ഒമാന് മുന്നോടിയായി മസ്‌കത്ത് ക്ലാസിക് ദീർഘദൂര സൈക്ലിങ് മത്സരം നടന്നു. ഒമാൻ സൈക്ലിങ് അസോസിയേഷന്റെയും സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുടെയും ഏകോപനത്തോടെ സാംസ്കാരിക, കായിക, യുവജന മന്ത്രാലയമാണ് മസ്‌കത്ത് ക്ലാസിക് രണ്ടാം പതിപ്പ് സംഘടിപ്പിച്ചത്.

സീബിലെ കടൽ പാത, മബേല ബ്രിഡ്ജ്, റുസൈൽ നിസ്വ റോഡ്, അമീറാത്ത് എന്നിവയുൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെ കടന്ന് അൽ ബുസ്താൻനിൽ ആണ് സൈക്ലിങ് മത്സരം സമാപിച്ചത്. മത്സരാർഥികൾ കടന്നുപോയ വഴികളിലൂടെ റോയൽ ഒമാൻ പൊലീസ് ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തിയിരുന്നു. യു.എ.ഇ ടീം എമിറേറ്റ്സിലെ ന്യൂസിലാൻഡുകാരനായ ഫിഷർ ബ്ലാക്ക് ഫിൻ മസ്‌കത്ത് ക്ലാസികിന്‍റെ കിരീടം ചൂടി. 174.3 കിലോമീറ്റർ നാല് മണിക്കൂറും 27മിനിറ്റും 43 സെക്കന്‍റുമെടുത്താണ് ഇദ്ദേഹം ഫിനീഷ് ചെയ്തത്.

സൗദൽ ക്വിക്ക് സ്റ്റെപ്പിന്‍റെ അമേരിക്കൻ സൈക്ലിസ്റ്റ് ലാമ്പേർട്ടി ലൂക്ക രണ്ടാം സ്ഥാനവും എറിക്ക ബി.എൻ.ബി ടീമിൽ നിന്നുള്ള ബെൽജിയൻ സൈക്ലിസ്റ്റ് അമരെ കാബെല്ലോ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

13ാമത് ടൂർ ഓഫ് ഒമാൻ ദീർഘദൂര സൈക്കിളോട്ട മത്സരം ശനിയാഴ്ച ആരംഭിക്കും. ലോക പ്രശസ്ത സൈക്കിളോട്ട വിദഗ്ധർ അടങ്ങുന്ന 17 ടീമുകളാണ് ഈ വർഷം മത്സരത്തിൽ പങ്കെുക്കുന്നത്. ബുധനാഴ്ചയാണ് മത്സരം സമാപിക്കുക. അഞ്ച് ദിവസങ്ങളിലായി 867 കിലോ മീറ്ററാണ് സൈക്കിളോട്ടക്കാർ പിന്നിടുക. ഒമാൻ ടീമും മത്സരത്തിൽ പങ്കെടുക്കുന്നുണ്ട്. ടൂർ ഒഫ് എ ഒമാൻ ശനിയാഴ്ച മനയിലെ ഒമാൻ എക്രോസ് ഏജസ് മ്യൂസിയത്തിൽ നിന്നാണ് ഒന്നാം ഘട്ടം ആരംഭിക്കുക. 181.5 കിലോമീറ്റർ പിന്നിട്ട ശേഷം ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെന്റിലാണ് ഒന്നാം ദിവസത്തെ മത്സരം അവസാനിക്കുക.


TAGS :

Next Story